Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

131 പരീക്ഷ. (95 — 111.)

1. സമാസം എന്നാൽ എന്തു?
2. സമാസത്തിന്നു മുഖ്യമായ ലക്ഷണങ്ങൾ ഏവ?
3. ഏകാൎത്ഥീഭാവം, ഐകപദ്യം, സംബന്ധം ഇവയെ വിവരിച്ചു ഉദാഹരിക്കുക.
4. പൂൎവ്വപദം, ഉത്തരപദം, ഘടകപദം ഇവയെ വിവരിച്ചു ഉദാഹരിക്കുക.
5. സമസ്തപദം വ്യസ്തപദം ഇവ തമ്മിൽ എന്തു വ്യത്യാസം?
6. വിഗ്രഹവാക്യം എന്നാൽ എന്തു?
7. ലുൿസമാസം അലുൿസമാസം ഇവ തമ്മിൽ എന്തു ഭേദം? ഉദാഹരിക്കുക 8. സമാസത്തിന്നും വാക്യത്തിന്നും തമ്മിലുള്ള ഭേദാഭേദങ്ങളെ പറഞ്ഞു വിവരിക്കുക.
9. പ്രാധാന്യമെന്നാൽ എന്തു?
10. പ്രാധാന്യപ്രകാരം സമാസങ്ങളെ വിഭാഗിക്കുക. ഓരോന്നിൽ പ്രാധാന്യം ഏതേതു പദങ്ങൾക്കെന്നു പറക.
11. തൽപുരുഷൻ എത്രവിധം? ഓരോന്നിനെ ഉദാഹരിക്കുക. ഷഷ്ഠിതൽപുരുഷൻ, തൃതീയാതൽപുരുഷൻ ഇ൨ക്കു ഓരോരോ ഉദാഹരണം പറക.
12. കൎമ്മധാരയൻ എന്തെന്നു വിവരിച്ചു ഉദാഹരിക്കുക.
13. കൎമ്മധാരയൻ തൽപുരുഷനിൽനിന്നു എങ്ങനെ ഭേദപ്പെടുന്നു?
14. നിത്യസമാസമെന്നാൽ എന്തു? ഉദാഹരിക്കുക.
15. നിത്യസമാസങ്ങൾ എവിടെയെല്ലാം വരും?
16. സ്വാൎത്ഥമെന്നാൽ എന്തു?
17. ഏതു പഭങ്ങൾ സ്വാൎത്ഥത്തിൽ വരും? 18. രൂപകസമാസം, ഉപരിതസമാസം ഇവയെ വിവരിച്ചുദാഹരിക്കുക.
19. ദ്വിഗു എന്ന സമാസം വേണമോ?
20. സമാനാധികരണം, വ്യധികരണം, സമാനാധികരണബഹുവ്രീഹി, വ്യധികരണബഹുവ്രീഹി ഇവയെ വിവരിച്ചു ഉദാഹരിക്കുക.
21. മഭ്യമപദലോപിസമാസം എന്തെന്നു വിവരിച്ചു ഉദാഹരിക്കുക.
22. ഏതു സമാസങ്ങളിൽ മദ്ധ്യമപദത്തിന്നു ലോപം വരുമെന്നു പറഞ്ഞു ഉദാഹരിക്കുക.
23. ദ്വന്ദ്വൻ, അവ്യയീഭാവൻ ഇവയെ വിവരിച്ചു ഉദാഹരിക്കുക.
24. താഴേ ചേൎത്ത സമാസങ്ങളുടെ വിഗ്രഹവാക്യത്തെയും ജാതിയെയും പറക.
ബുദ്ധിസാമൎത്ഥ്യം, ഇത്ത്രിലോകത്തിങ്കൽ, ചാണക്യമഹീസുരൻ, കിളിമകൾ, ശുകകുലമാലികേ, ഗുരുനാഥൻ, തിങ്കൾതൻകുലജാതനാകിയ നന്ദനൃപൻ, സങ്കടഹീനം, മഹാവീരൻ, ശൂദ്രവംശം, തപോബലം, അൎഘ്യപാദ്യാദികൾ, കന്നൽ നേർമിഴി, സുനന്ദാഖ്യതൻമേൽ, കമ്പിതശരീര, നാരീമാർകുലരത്നം.
25. താഴേ ചേൎത്ത പട്ടങ്ങളിലേ സമാസങ്ങളെ എടുത്തു അവയുടെ ജാതിയും ലക്ഷണവും പറഞ്ഞു വിഗ്രഹിക്കുക.
1. ശൃാമളകോമളനായിടുന്ന നാരായണൻ—
താമരസാക്ഷൻകഥാ കേൾപ്പാനാഗ്രഹിച്ചു ഞാൻ.

2. പൈദാഹാദികൾ തീൎത്തു വൈകാതെ പറയേണം
കൈതവമൂൎത്തികൃഷ്ണൻതന്നുടെ കഥാമൃതം.

3. ഭാസ്കരരശ്മിപോലും പോകാത്ത വനം പുക്കാൻ.

4. വെണ്മതികലാഭരണ നംബികഗണേശൻ
നിൎമ്മലഗുണാ കമല വിഷ്ണു ഭഗവാനും
നാന്മുഖനുമാദികവിമാതു ഗുരുഭൂതൻ
നന്മകൾ വരുത്തുക നമുക്കു ഹരിരാമ ||

5. പ്ലവഗകുലപതി വരുത്തും പെരും
—പടജ്ജനത്തോടൊരുമിച്ചു രഘുനാഥൻ
പടക്കു പുറപ്പെട്ട സമുദ്രതട
—ഭുവി വസിച്ചിതൊരു ദിനം ഹരിനമ്മോ ||

6. ഭോജനശാലയും കാട്ടിക്കൊടുത്തഥ
രാജപൌത്രൻ ഗൃഹത്തിന്നു പോയീടിനാൻ.

7. ശുകതരുണി സാദരം സുശീലഗുണഭാസുരം
മഹിതനയമോഹനം സകലജനമോഹനം
തവ മധുരഭാഷണം ഹൃദയസുഖപൂരണം
സൎവ്വമോദാവഹം, സൎവ്വശോകാവഹം.

8. വൃഷ്ണിവംശമണിദീപമതാകും
കൃഷ്ണനെ തൊഴുതു ധൎമ്മതനൂജൻ |
വിഷ്ണുഭക്തിപരനാദരവോടേ
ധൃഷ്ണമെവമവദജ്ജയ ശൌരേ ||

താളിളക്കം
!Designed By Praveen Varma MK!