Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

128 മദ്ധ്യമപദലോപിസമാസം.

109. (1) വിഗ്രഹവാക്യത്തിന്റെ ഇടയിൽ ഉള്ള പദങ്ങളെ എളുപ്പമായി ഗ്രഹിപ്പാൻ കഴിയുന്നതായാൽ അവയെ വിട്ടുകളഞ്ഞിട്ടും സമാസം ഉണ്ടാക്കാം. ഈ സമാസത്തിന്നു മദ്ധ്യമപദലോപി എന്നു പേർ.
വെണ്ണപ്രിയനായ കൃഷ്ണൻ = വെണ്ണകൃഷ്ണൻ; മണ്ണിൽനിന്നു എടുത്ത എണ്ണ = മണ്ണെണ്ണ; തീയുടെ ശക്തികൊണ്ടു ഓടുന്ന ൨ണ്ടി = തീവണ്ടി; ആവിയന്ത്രം; തീക്കപ്പൽ; മഞ്ഞു തടുപ്പാനുള്ള തൊപ്പി = മഞ്ഞുതൊപ്പി; തപസ്സു പ്രധാനമായ വനം = തപോവനം.
(2) ബഹുവ്രീഹിയിൽ ഒരു നാമത്തെ മറെറാനിനോടു സാദൃശ്യപ്പെടുത്തുമ്പോൾ രണ്ടിന്നും ഒരേരൂപമാണെങ്കിൽ ഒന്നു ലോപിക്കും.
അന്നനടയാൾ = അന്നത്തിന്റെ നടപോലെയുള്ള നടയോടു കൂടിയവൾ.
വ്യാഘ്രമുഖൻ = വ്യാഘ്രത്തിന്റെ മുഖംപോലെയുള്ള മുഖമുള്ളവൻ.
കിളിമൊഴി = കിളിയുടെ മൊഴിയെപ്പോലെയുള്ള മൊഴിയുള്ളവൾ.

താളിളക്കം
!Designed By Praveen Varma MK!