Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

114 പരീക്ഷ. 78 — 94.

1. പുരുഷൻ എന്നാൽ എന്തു?
2. ക്രിയയുടെ പുരുഷപ്രത്യയങ്ങൾ ഏവ?
3. ക്രിയകൾക്കു ലിംഗം ഉണ്ടോ?
4. ലിംഗം ഏതു പുരുഷനിൽ വരും?
5. അതിന്നു എന്താകുന്നു സംഗതി?
6. ചൊല്ലുന്നാൻ, ചൊന്നാൻ, ചൊല്ലിനാൻ, വന്നാൾ, കുടിപ്പോർ, നടന്നാർ ഇവയുടെ രൂപസിദ്ധിയെ വിവരിക്കുക.
7. അപൂൎണ്ണക്രിയ എന്നാൽ എന്തു?
8. ക്രിയാനാമത്തിന്നും, ഭാവരൂപത്തിന്നും തമ്മിലുള്ള ഭേദം എന്താകുന്നു?
9. ഇവയെ അപൂൎണ്ണക്രിയയിൽ ചേൎക്കുന്നതു ന്യായമോ?
10. ക്രിയാപുരുഷനാമം എന്നാൽ എന്തു?
11. ഇതിനെ അപൂൎണ്ണക്രിയയായിട്ടു എടുക്കാമോ?
12. സംഭാവന എന്നാൽ എന്തു, അതു എങ്ങനെ ഉണ്ടായി?
13. സംഭാവനയിൽനിന്നു എന്തുണ്ടാകും?
14. ഭാവിക്രിയാന്യൂനം എങ്ങനെ ഉണ്ടാകും?
15. കൃൽ എന്നാൽ എന്തു?
16. അപൂൎണ്ണക്രിയകളിൽ ഏവയെ ഇതിൽ അടക്കും?
17. ചില കൃൽപ്രത്യയങ്ങളെ പറഞ്ഞുദാഹരിക്കുക.
18. തദ്ധിതമെന്നാൽ എന്തു?
19. ഗുണനാമങ്ങളെ ഉണ്ടാക്കുന്ന തദ്ധിതപ്രത്യയങ്ങൾ ഏവ? ഉദാഹരിക്കുക.
20. അൻ എന്ന തദ്ധിതപ്രത്യയത്തിന്റെ അൎത്ഥം എന്തു? ഉദാഹരിക്കുക.
21. തദ്വത്തു എന്നാൽ എന്തു?
22. തദ്വൽപ്രത്യയങ്ങളെ പറഞ്ഞുദാഹരിക്കുക.
23. പൂരണം, പൂരണി എന്നാൽ എന്തു?
24. പൂരണി, പൂരണിനാമം ഇവയെ വിവരിച്ചു ഉദാഹരിക്കുക.
25. സംഖ്യാനാമങ്ങൾ എന്നാൽ എന്തു?
26. ഈതം ശ്ശ ഈ പ്രത്യയങ്ങളുടെ അൎത്ഥം പറഞ്ഞു പ്രയോഗംകൊണ്ടു ഉദാഹരിക്കുക.

താളിളക്കം
!Designed By Praveen Varma MK!