Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

102 കേവലപ്രകൃതി - പ്രയോജകപ്രകൃതി

(3) കൎത്താവു തന്റെ ഇഷ്ടപ്രകാരം ക്രിയ ചെയ്യുന്നു എന്നു കാണിക്കുന്ന ക്രിയാപ്രകൃതിയെ കേവലപ്രകൃതിയെന്നും പ്രയോജകൎകത്താവിന്റെ കല്പന, നിൎബ്ബന്ധം, അപേക്ഷ മുതലായവയാൽ പ്രയോജ്യകൎത്താവു തന്റെ പ്രവൃത്തിയിൽ വ്യാപരിക്കുന്നു എന്നു കാണിക്കുന്ന പ്രകൃതിയെ പ്രയോജകപ്രകൃതിയെന്നും പറയും.

(4) ബലക്രിയ, അബലക്രിയ, കേവലപ്രകൃതി, പ്രയോജകപ്രകൃതി എന്നു പ്രകൃതിപ്രകാരമുള്ള നാലു വിഭാഗങ്ങളിൽ അബലക്രിയകളെല്ലാം കേവലപ്രകൃതികളും ബലക്രിയകളിൽ ചിലവ കേവലപ്രകൃതികളും ചിലവ പ്രയോജകപ്രകൃതികളും ആകുന്നു.

താളിളക്കം
!Designed By Praveen Varma MK!