Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

101 പ്രയോജ്യകൎത്താവു

(2) കൎത്താവു തന്റെ സ്വാതന്ത്ര്യം വിട്ടു, അന്യരുടെ കല്പന, നിൎബന്ധം, അപേക്ഷ ഇത്യാദികളാൽ ഒരു പ്രവൃത്തി ചെയ്യുന്നുവെങ്കിൽ ആ കൎത്താവിനെ പ്രയോജ്യകൎത്താവു എന്നു പറയും. പ്രയോജ്യകൎത്താവിനെ തന്റെ വ്യാപാരത്തിൽ പ്രവൃത്തിപ്പിക്കുന്നവനെ പ്രയോജകകൎത്താവു എന്നു പറയും.
(i) കുട്ടി പാഠം പഠിക്കുന്നു എന്നതിൽ കുട്ടി തന്റെ സ്വേച്ഛപ്രകാരം പഠിക്കുന്നു എന്ന അൎത്ഥം കാണിക്കുന്നതുകൊണ്ടു കുട്ടിക്കു തന്റെ സ്വാതന്ത്ര്യം ഉണ്ടു.
'കുട്ടിയെ ഗുരുനാഥൻ പാഠം പഠിപ്പിക്കുന്നു' എന്നതിൽ കുട്ടി തന്റെ ഇഷ്ടപ്രകാരം പഠിക്കയോ പഠിക്കാതിരിക്കയോ ചെയ്വാനുള്ള സ്വാതന്ത്ര്യം വിട്ടിട്ടു ഗുരുനാഥന്റെ കല്പനയാൽ പഠിക്കുക എന്ന വ്യാപാരം ചെയ്യുന്നു എന്നു പഠിപ്പിക്കുന്നു എന്ന രൂപം കാണിക്കുന്നു. അതുകൊണ്ടു കൂട്ടി എന്നതു പ്രയോജ്യകൎത്താവു ആകുന്നു. കൂട്ടിയെ പഠിക്കുക എന്ന പ്രവൃത്തിയിൽ പ്രവൃത്തിപ്പിക്കുന്ന കൎത്താവായ ഗുരുനാഥനെ പ്രയോജകകൎത്താവു എന്നു പറയും.

താളിളക്കം
!Designed By Praveen Varma MK!