Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

002 ലക്ഷണവാക്യം, ലക്ഷ്യം

ഒരു വസ്തുവിനെ മറ്റു വസ്തുകളിൽനിന്നു തിരിച്ചറിയുവാൻ വേണ്ടി ഉപയോഗിക്കുന്ന വാക്യത്തെ ലക്ഷണവാക്യം എന്നു പറയും. ലക്ഷണവാക്യം ഏതിനെക്കുറിച്ചു പറയുന്നുവോ ആയതു ലക്ഷ്യം ആകുന്നു.
രണ്ടു കാലും ചിറകുമുള്ള ജീവി എന്ന ലക്ഷണവാക്യം പക്ഷിയെ ചൂണ്ടിക്കാണിക്കുന്നതുകൊണ്ടു പക്ഷി എന്നതു ലക്ഷ്യം.
(v) പക്ഷികൾക്കുള്ളതുപോലെ രണ്ടു കാലും ചിറകും മറ്റു ജീവികൾക്കില്ലെങ്കിൽ ലക്ഷണം ലക്ഷ്യത്തിൽ മാത്രം ചേൎന്നു പക്ഷികളെ മറ്റു ജീവികളിൽനിന്നു തിരിച്ചറിയിക്കും. പക്ഷികൾ രണ്ടു കാലുള്ള ജീവികൾ എന്നു മാത്രം പറയുന്നതായാൽ രണ്ടു കാലുള്ള സംഗതിയാൽ മനുഷ്യരെയും കൂടി പക്ഷികളെന്നു വിളിക്കേണ്ടിവരും. അതുകൊണ്ടു ലക്ഷണവാക്യത്താൽ പക്ഷികളെ മനുഷ്യരിനിന്നു വേർപിരിക്കാൻ കഴിയുകയില്ല.

താളിളക്കം
!Designed By Praveen Varma MK!