Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

052.ദിത്വം എവിടെ വരും?

താലവ്യസ്സ്വരങ്ങളിലും, ദീൎഘസ്സ്വരങ്ങളിലും, മുറ്റുകാരത്തിലും, പിന്നെയും, മറ്റും പദാദിയിൽ ഒരുഖരം കൂടിയാൽ, ദ്വിത്വം പലപ്പൊഴും വേണ്ടി വരും.
ഉ-ം. തീ + പറ്റി = തീപ്പറ്റി,
പിലാ + കീഴു = പിലാക്കീഴു,
പുള്ളി + പുലി + തോൽ = പുള്ളിപ്പുലിത്തോൽ,
പുതു + ചൊൽ = പുതുച്ചൊൽ,
പോർ + കളം = പോൎക്കളം.
(പട+ജനം = പടജ്ജനം; ഒറ്റ+ശരം = ഒറ്റശ്ശരം. മുതലായ മൃദുക്കളിലും അതു ചിലപ്പോൾ വരും.)
അൎദ്ധാക്ഷരാന്തമായ ഏകാക്ഷരഹ്രസ്വത്തിൻ മേൽ സ്വരം വന്നാൽ, ദ്വിത്വം വരും.
ഉ-ം. കൺ +ഇല്ല = കണ്ണില്ല.

താളിളക്കം
!Designed By Praveen Varma MK!