Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

046.വകാരം എവിടെ ആഗമമായി വരും?

വകാരം ഓഷ്ഠ്യസ്സ്വരങ്ങൾക്കു തുണയായിട്ടു തന്നെ വരും.
ഉ-ം. തെരു + ഉം = തെരുവും,
പോകുന്നു + ഓ = പോകുന്നുവൊ,
പൂ + ആട = പൂവാട,
കൊ + ഇൽ = കോവിൽ.
എങ്കിലും ഉണ്ടൊ+എന്നു = ഉണ്ടൊയെന്നു ഇപ്രകാരവും കാണും.

താളിളക്കം
!Designed By Praveen Varma MK!