Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

311. ചേൎപ്പാനുള്ള സാധനങ്ങളിൽ പ്രധാനസാധനങ്ങൾ ഏവ?

I. യാതൊരു ശബ്ദന്യൂനങ്ങളും അവറ്റെ ഭരിക്കുന്ന പ്രഥമക്കു ആഖ്യാതമായി നിൽക്കുന്നതു കൂടാതെ, ഇവ രണ്ടിനാലും ഉണ്ടായിട്ടുള്ള ഉപവാക്യത്തെ പ്രധാനവാക്യത്തോടു ചേൎക്കുകയും ചെയ്യുന്നു.
ഉ-ം. അനുജൻ ചൊല്ലിയ വാക്കതു കേട്ടു; അവൻ ഭക്ഷിക്കും‌ പോൾ നാശം വന്നു.
ഇവറ്റിൽ, അവൻ ചൊല്ലിയ, അവൻ ഭക്ഷിക്കും എന്ന ഉപവാക്യങ്ങൾ, വാക്കതു കേട്ടു, പോൾ നാശം വന്നു എന്ന വാക്യങ്ങളോടു ശബ്ദന്യൂനത്തിന്റെ ചേൎപ്പാനുള്ള ശക്തികൊണ്ടു ചേൎക്കപ്പെടുന്നു. footnote{ പോൾ (= നേരം) എന്ന നാമം ‘പൊഴിൽ എന്ന സപ്തമിക്കു പകരം ആശ്രിതപ്രഥമയിൽ നില്ക്കുകയും, പരം വരുന്ന ക്രിയക്കു വിശേഷണമായി തീരുകയും ചെയ്യുന്നു. പോൾ എന്നതിന്റെ പൂൎവ്വത്തിൽ നില്ക്കുന്ന ഉപവാക്യം എപ്പോഴും ഉപവിശേഷണം തന്നെ. അപ്രകാരം തന്നെ പ്രകാരം, വണ്ണം, ആറു, ശേഷം മുതലായ ആശ്രിതപ്രഥമകളുടെ പൂൎവ്വത്തിൽ നില്ക്കുന്ന ശബ്ദന്യൂനോപവാക്യങ്ങളും ഉപവിശേഷണങ്ങൾ തന്നെ.}
II. 1. ക്രിയാന്യൂനം 2. ഭാവരൂപം 3. സംഭാവന, 4. അനുവാദകം, 5. ക്രിയാനാമങ്ങളുടെയും ക്രിയാപുരുഷനാമങ്ങളുടെയും വളവിഭക്തികൾ ഇവറ്റിന്നും കൂടെ ചേൎപ്പാനുള്ള ശക്തി ഉണ്ടു.
ഉപവാക്യങ്ങൾക്കായി മുമ്പിൽ പറഞ്ഞ ദൃഷ്ടാന്തങ്ങൾ എല്ലാം ഇവറ്റിന്നും പറ്റും; എന്നാലും താഴെ ചില ദൃഷ്ടാന്തങ്ങളും കൂടെ പറയാം.
1. ഉ-ം. അണിയലം കെട്ടിയെ (ദൈവം ആവു); കീഴോട്ടു പോരുവാൻ (ഏതും പണിയില്ല);
2. പൂൎണ്ണതെളിവു എന്റെ പറ്റിൽ ഇരിക്കെ (അവന്നായ് വിധിപ്പാൻ പാടുള്ളതല്ല);
3. ഗുരുനാഥൻ അരുൾചെയ്താൽ (എതൃവാക്കു പറകൊല്ല);
4. ക്ഷീരം കൊണ്ടു നനച്ചു വളൎത്താലും (വേപ്പിന്റെ കൈപ്പു ശമിച്ചീടുമൊ);
5. അവൻ പറകയാൽ (സമ്മതം ആയി;) അതിനെ ജയിച്ച തിന്റെ ശേഷം (മടങ്ങിപ്പോയി).
III. എന്ന, എന്നു, എങ്കിൽ, എങ്കിലും, കൊണ്ടു, അല്ലാതെ, കൂടാതെ എന്നും മറ്റും പല ക്രിയാരൂപങ്ങളും മുൻവാക്യത്തിന്നും പിൻവാക്യത്തിന്നും പറ്റുകയാൽ ഇവറ്റെ പ്രയോഗിക്കുന്നതു കൊണ്ടും വാക്യങ്ങൾ ചേരും.
ഉ-ം. നീവരും എന്ന വാക്കുകേട്ടു.
ഇതിൽ വാക്കു എന്നതിന്റെ വിശേഷണമായ എന്ന എന്നതിന്നു നീ വരും എന്നുള്ള അധീനവാക്യം കൎമ്മം തന്നെ. ആയതുകൊണ്ടു എന്നു എന്നതു രണ്ടു വാക്യത്തിന്നും പറ്റുകയും അവകളെ ചേൎക്കയും ചെയ്യും.
ഉ-ം. എല്ലാവരും പറകകൊണ്ടു കൊന്നതു ചെട്ടി തന്നെ എന്നു നിശ്ചയിച്ചു എന്നതിൽ കൊണ്ടു എന്നതിന്റെ കൎമ്മം മുൻപറഞ്ഞ വാക്യം തന്നെ. എന്നാൽ കൊണ്ടു എന്ന ക്രിയ നിശ്ചയിച്ചു എന്ന ക്രിയയാൽ പൂൎണ്ണമാകുകയും അതിന്റെ ആഖ്യയെ ആശ്രയിക്കുകയും ചെയ്യുന്നു.
IV. സ്വാധീനവാക്യങ്ങളെ ചേൎക്കുന്നതിന്നു അനേക നാമങ്ങളും ക്രിയകളും കൂടെ എടുക്കാം.
ഉ-ം. പിന്നെ, കാരണം, അതുനിമിത്തം, അതുകാരണം, അതുകൊണ്ടു, എന്നതുകൊണ്ടു, മുതലായവ;
ഇവയെല്ലാം പരം വരുന്ന ക്രിയകൾക്കു വിശേഷണമായിരുന്നാലും പൂൎവ്വത്തിൽ പറഞ്ഞ വാക്യത്തിന്നും സംബന്ധം ഉണ്ടെന്നും കാണിക്കും.വാക്യച്ചേൎച്ച ഇവിടെ എത്രയും ചുരുക്കിപ്പറവാൻ മാത്രമെ പാടുള്ളു.

താളിളക്കം
!Designed By Praveen Varma MK!