032.പദമദ്ധ്യത്തിൽ ഖരങ്ങൾക്കു എന്തു ഉച്ചാരണം ഉണ്ടു?
പദമദ്ധ്യത്തിൽ ഖരങ്ങൾക്കു മൃദൂച്ചാരണം തന്നെ നടപ്പു.
ഉ-ം. വക എന്നുള്ളതു ഉച്ചാരണം നിമിത്തം വഹ എന്നായി തീരുന്നു; അരചു എന്നതു അരശു എന്നായി തീരുന്നു; ഷഡംഗം (എന്നതിന്റെ തത്ഭവം=ചടങ്ങു.) അതു എന്നതു ഏകദേശം അദു എന്നപോലെ ശബ്ദിക്കുന്നു. അപ്രകാരം പാപം എന്നതു പാവം എന്നു ശബ്ദിക്കുമാറുണ്ടു.