Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

303. കൎമ്മത്തിൽക്രിയ എന്നതു എന്തു?

കൎമ്മം പ്രഥമവിഭക്തിയിൽ ഇരുന്നു ക്രിയാപദത്തിന്നു ആഖ്യയായ്വന്നാൽ അപ്പോൾ ആ ക്രിയ കൎമ്മണിപ്രയോഗത്തിൽ ഇരുന്നു കൎമ്മത്തിൽ ക്രിയയെന്നു പേർ ധരിക്കുന്നുണ്ടു.
ഉ-ം. രാജ്യം രാജാവിനാൽ പാലിക്കപ്പെടുന്നു, കടലാസ്സു തുണികൊണ്ടുണ്ടാക്കിയതു, എന്നിവറ്റിൽ രാജ്യം, കടലാസ്സു എന്ന കൎമ്മങ്ങൾ പ്രഥമവിഭക്തികളിൽ ആഖ്യകളായി നില്ക്കുന്നതുകൊണ്ടു പാലിക്കപ്പെടുന്നു ഉണ്ടാക്കിയതു എന്ന ക്രിയകൾ കൎമ്മത്തിൽ ക്രിയകൾ തന്നെ.

താളിളക്കം
!Designed By Praveen Varma MK!