Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

298. ഉപക്രിയാപദങ്ങൾ ഏവ?

അൎത്ഥത്തിൽ പ്രധാന ക്രിയയായുള്ളതു ഭൂതക്രിയാന്യൂനമായി തീൎന്നു, വിടുക, വെക്കുക, കളയുക, പോക, വരിക, കിടക്ക മുതലായവകൾകൊണ്ടു പൂൎണ്ണമായ്വന്നു, രണ്ടും കൂടി ഒരെ അൎത്ഥം ജനിപ്പിക്കുമ്പോൾ, വിടുക മുതലായവ ഉപക്രിയയെന്നുപറകയും ചെയ്യും.
ഉ-ം. കളഞ്ഞൂട്ടു (=കളഞ്ഞു വിട്ടു); ഇട്ടേച്ചു; (=ഇട്ടു വെച്ചു); പോയ്ക്കളഞ്ഞു; തീൎന്നു പോയി; വായിച്ചുവരുന്നു; എഴുതിക്കിടന്നു എന്നുള്ളവറ്റിൽ വിട്ടു വെച്ചു കളഞ്ഞു പോയി വരുന്നു കിടന്നു എന്നിവ ഉപക്രിയകളാകുന്നു.

താളിളക്കം
!Designed By Praveen Varma MK!