Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

297. സഹായക്രിയകൾ ഏവ?

മേൽപറഞ്ഞവറ്റിന്നു പ്രധാനക്രിയക്കുള്ള ആഖ്യകൾ അല്ല, ഭിന്നാഖ്യകൾ ഉണ്ടായിരുന്നാൽ അവ സഹായക്രിയകൾ അല്ല. ഇങ്ങിനെ തന്നെ ഉള്ള ഇല്ലാത്ത എന്നവ ഭാവിക്രിയാന്യൂനങ്ങളോടു കൎത്തൃപ്രയോഗത്തിൽ വന്നാൽ അവ സഹായക്രിയകൾ അല്ല; പ്രധാനക്രിയകൾ തന്നെ. ഉ-ം. നീ പറവാനുള്ള വാക്കുകൾ ഇതിൽ പറവാൻ എന്നുള്ള പ്രധാനക്രിയക്കു നീ എന്നതു ആഖ്യ; ഉള്ള എന്നതിന്നു നീ അല്ല, വാക്കുകൾ ആഖ്യ ആയതുകൊണ്ടു ഉള്ള എന്നതു ഇവിടെ സഹായക്രിയയല്ല, പ്രധാനക്രിയ തന്നെ.

താളിളക്കം
!Designed By Praveen Varma MK!