Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

294. ആലും പ്രത്യയത്തോടിരിക്കുന്നതിന്നു വിധിപ്രയോഗവും പറ്റുന്നില്ലയൊ?

ആലും പ്രത്യയത്തോടിരിക്കുന്നതിന്നു വിധി പ്രയോഗവും പറ്റും; എങ്കിലും അങ്ങിനെയുള്ള പ്രയോഗത്തിൽ കൊള്ളാം എന്നുള്ളതു അന്തൎഭവിച്ചിരിക്കുന്നു.
ഉ-ം. അറിഞ്ഞാലും ഓൎത്താലും ഇവ പൂൎണ്ണമായ്പറയുന്നതായാൽ അറിഞ്ഞാലും കൊള്ളാം; ഓൎത്താലും കൊള്ളാം; എന്നു പറയെണ്ടതാകുന്നു.

താളിളക്കം
!Designed By Praveen Varma MK!