Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

286. ഭാവിക്രിയാന്യൂനത്തിന്റെ പ്രയോഗം എങ്ങിനെ?

ഭാവിക്രിയാന്യൂനത്തിന്നു 1. അടുക്കുന്ന ക്രിയ,
2. ഫലം, 3. അഭിപ്രായം, 4. യോഗ്യത ഈ നാലു പ്രയോഗങ്ങൾ പ്രധാനം.
1. (അടുക്കുന്നക്രിയ.) മരിപ്പാൻ മൂന്നുനാൾ അണഞ്ഞാൽ;
2. (ഫലം.) രാവണൻ സീതയെകൊണ്ടുപോയതു സ്വകുലം മുടിപ്പാൻ;
3. (അഭിപ്രായം.) പറവാൻ ഭാവിച്ചു;
4. (യോഗ്യത) കൊല്ലുവാൻ തക്ക കുറ്റം ചെയ്തു.

താളിളക്കം
!Designed By Praveen Varma MK!