276. വൎത്തമാനകാലത്തിന്റെ പ്രയോഗം എങ്ങിനെ?
1. ഇപ്പോൾ നടക്കുന്നതിന്നും, 2. വേഗത്തിൽ വരുവാനുള്ളതിന്നും, 3. വൎണ്ണനയിൽ ഭൂതത്തിന്നും, വൎത്തമാനത്തെ കൊള്ളിക്കാം.
1. ഉ-ം. (ഇപ്പോൾ നടക്കുന്നതിന്നു.) അവൻ ഇന്നു ദുഃഖിക്കുന്നു;
2. (വേഗത്തിൽ വരുവാൻ ഉള്ളതിന്നു.) ഞാൻ നാളെ വരുന്നു;
3. (വൎണ്ണനയിൽ ഭൂതത്തിന്നു.) അൎജ്ജുനൻ പോൎക്കളത്തിൽ എത്തിയാറെ, അവന്റെ അസ്ത്രത്താൽ വീഴുന്നിതു ചിലർ, മോഹിക്കുന്നിതു ചിലർ.