Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

257. പ്രഥമ എപ്പോഴെങ്കിലും ആശ്രിതമായും വരുമൊ?

സ്ഥലം, പ്രമാണം, കാലം, പ്രകാരം എന്നുള്ള അൎത്ഥങ്ങളോടെ പ്രഥമ ആശ്രിതമായും വരും.
i.) (സ്ഥലം.) സേനയെ നാലു ദിക്കും അയച്ചു എന്നതിൽ ദിക്കു എന്ന പ്രഥമ സ്ഥലപ്രയോഗത്തിൽ അയച്ചു എന്ന ക്രിയയെ ആശ്രയിച്ചു;
ii.) (പ്രമാണം.) പത്തു യോജന ചാടുവൻ; അരവിരൽ ആഴം മുറികിൽ.
iii.) (കാലം.) പകൽ കക്കുന്നവനെ രാത്രി കണ്ടാൽ.
iv.) (പ്രകാരം.) കരയും ഭാവം നിന്നാൻ.
ഇവറ്റോടു ഏ അവ്യയം പലപ്പോഴും ചേരുന്നു.
ഉ-ം. ദൂരമേ ചെന്നു.
പിന്നെ നിൎജ്ജീവനാമങ്ങളിൽ പ്രഥമ കൎമ്മാൎത്ഥമായും ആശ്രയിച്ചുവരും.
ഉ-ം. പശുക്കൾ പുല്ലു തിന്നുന്നു.

താളിളക്കം
!Designed By Praveen Varma MK!