255. പൊരുത്തം എല്ലായ്പോഴും സൂക്ഷ്മപ്രകാരം പ്രയോഗിക്കാമൊ?
പൊരുത്തം എല്ലായ്പോഴും സൂക്ഷ്മപ്രകാരം പ്രയോഗിക്കുന്നില്ല.
i.) നിന്നോളം നന്നല്ല ആരും, എന്നതിൽ പൊരുത്തം സൂക്ഷ്മപ്രകാരമുള്ള നല്ലവർ എന്നു വേണ്ട, നന്നു എന്നുള്ള നപുംസകം തന്നെ മതി.
ii.) കാണിജനം വാഴ്ത്തിനാർ, ഇങ്ങിനെയുള്ളവയിൽ വൃന്ദാൎത്ഥത്താൽ ആഖ്യാതത്തിന്നു ബഹുവചനം കൊള്ളാം.