Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

251. ഉപവിശേഷണങ്ങൾ ഏവ?

വിശേഷണങ്ങളും ഉപവിശേഷണങ്ങളും രൂപത്തിൽ ഒന്നു തന്നെ; പ്രയോഗത്തിൽ മാത്രം ഭേദം; വിശേഷണത്തെയൊ, ഒന്നിനേക്കാൾ അധികം പദമുള്ള വിശേഷണത്തിലുള്ള ഒരു പദത്തെയൊ, വിശേഷിക്കുന്ന പദം ഉപവിശേഷണം തന്നെ.
ഉ-ം. കാന്തനെ അന്വേഷിച്ചും കാന്താരങ്ങളിലെല്ലാം എന്നതിൽ എല്ലാം എന്നതു ഉപവിശേഷണം; വനാന്തരെ പുക്ക നേരം പെരിമ്പാമ്പു വന്നടുത്തു എന്നതിൽ, വനാന്തരെ പുക്ക എന്നവ ഉപവിശേഷണങ്ങൾ.

താളിളക്കം
!Designed By Praveen Varma MK!