Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

026.ഉകാരം എത്രവിധം ഉള്ളതു?

മുറ്റുകാരം, അരയുകാരം ൟ രണ്ടുവിധം ഉകാരം ഉള്ളതു.
ഉ-ം. ശിശു, തെരു, വന്നു, ഇങ്ങിനെ ചില പദങ്ങളിൽ മുറ്റുകാരം കേൾക്കുന്നു: അരയുകാരം എന്നതു അതിൻെറ ഹ്രസ്വത നിമിത്തം ചിലരുടെ എഴുത്തിൽ ലോപിച്ചു പോകുന്നതുണ്ടു:
ഉ-ം. കൺ, കണ്ണു, കണ്ണ, കണ്ണ, മീത്തൽ തൊട്ടുകുറിച്ചാലും മതി.
പാട്ടിൽ നിത്യം മുറ്റുകാരം പോലെ തന്നെ എഴുതുമാറുണ്ടു.
ഉ-ം. അതു-പൊഴുതു വീണു മരിച്ചു.

താളിളക്കം
!Designed By Praveen Varma MK!