Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

241. ആഖ്യാവിശേഷണങ്ങളും, കൎമ്മവിശേഷണങ്ങളും, ആകുന്നവഏവ?

ആഖ്യാവിശേഷണങ്ങളും, കൎമ്മവിശേഷണങ്ങളും മേൽപറഞ്ഞവറ്റിൽ ഏതും ആം; ആഖ്യയൊ, കൎമ്മമൊ, നാമമായാൽ നാമാഖ്യാതത്തിന്റെ വിശേഷണം എന്നു പറഞ്ഞവറ്റിൽ ഏതും പറ്റും; പിന്നെ ആഖ്യയൊ, കൎമ്മമൊ, ക്രിയയായാൽ ക്രിയാഖ്യാതത്തിനു വിശേഷണമായി വരുന്നവറ്റിൽ ഏതും പറ്റും.
i. ഉ-ം. (ആഖ്യാവിശേഷണമായ ശബ്ദന്യൂനം.) വേട്ട ബ്രാഹ്മണൻ ഒരു നിക്ഷേപം കണ്ടു;
ii. (ആഖ്യാവിശേഷണമായ അനുവാദകം.) വിപത്തിലാണീടിലും വീരൻ അസാരകാൎയ്യം തുനിഞ്ഞീടുമോ?
iii. (കൎമ്മവിശേഷണമായ വളവിഭക്തി.) അതിലെ നിധികൊടുത്തില്ല;
iv. (ആഖ്യാവിശേഷണമായ പ്രതിസംജ്ഞനാമം.) ഏതും പണിയില്ല;
v. (കൎമ്മവിശേഷണങ്ങളായ സംസ്കൃതനാമവിശേഷണങ്ങൾ.) നളനൃപതിചരിതംഇതു കലിമലവിനാശനം നാനാരസാത്ഭുതം ചൊൽക.

താളിളക്കം
!Designed By Praveen Varma MK!