Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

240. ആഖ്യാതം ക്രിയയാകുമ്പോൾ ആഖ്യാതവിശേഷണങ്ങളായ്വരുന്ന ഒറ്റപ്പദങ്ങൾ ഏവ?

ആഖ്യാതം ക്രിയയായാൽ അതിന്നു വിശേഷണങ്ങളായി വരുന്നവകളാവിതു.
i.) ക്രിയാന്യൂനം.
ഉ-ം. കിളിപ്പൈതൽ വന്ദിച്ചു ചൊല്ലിനാൾ; ഭക്ഷിപ്പാൻകൊടുത്തിതു; വാൾ ചുറ്റി വീശി.
ii.) സംഭാവനകളും അനുവാദകങ്ങളും.
ഉ-ം. അന്വേഷിച്ചാൽ അറിയും;, നീ പോയാലും കാൎയ്യത്തെ സാധിച്ചു പോരാ.
iii.) ഭാവരൂപം; ഇതോടു കൂടെ ഏ, ഉം, അവ്യയങ്ങളും ചേരും.
ഉ-ം. ഇരിമ്പും തൊഴിലും ഇരിക്കെ കെടും; ദ്രവ്യം വളരെ ഉണ്ടു; ആകവെ നശിപ്പിക്കും; പെരികെ വളൎന്നു, ശൈലഗഹ്വരം പോലെ വാപിളൎന്നു.
iv.) പഴയതൊ ഊനമൊ ആയ്പോയ ചില ക്രിയകളിൽനിന്നു ഉത്ഭവിച്ച ചിലനാമങ്ങളുടെ ആശ്രിത്രപ്രഥമകൾ; ഇവകളോടു സാധാരണയായി എ ഉം അവ്യയങ്ങൾ ചേൎക്കുന്നതുമുണ്ടു.
ഉ-ം. ചെറ്റും ഗ്രഹിച്ചീല; ഇച്ചൊന്നപോലെ ഭവിക്കും; മുറ്റും ഗ്രഹിക്കാതെ; ചാക്കുകളെ ചുറ്റും കെട്ടിച്ചു; നന്നെ വൎദ്ധിക്കും.
v.) എ എന്ന അവ്യയത്തോടു കൂടിയൊ, കൂടാതെയൊ, ഉള്ള ഏതാൻ നാമങ്ങളുടെ ആശ്രിതപ്രഥമകൾ.
ഉ-ം. ഗോകൎണ്ണം പുക്കു; സേനയെ നാലു ദിക്കും അയച്ചു; പുലർ കാലമെ എഴുന്നീറ്റു; ബുദ്ധിപൂൎവ്വം അറിഞ്ഞു കൊടുത്തതുംഅല്ല; അതു ഇങ്ങത്രെ’ വേണ്ടു.
vi.) ഷഷ്ഠി, ദ്വിതീയ, എന്ന വിഭക്തികൾ ഒഴികെ ശേഷമുള്ള എല്ലാ വളവിഭക്തികൾ.
ഉ-ം. അകത്തു ചെന്നു; വാളാൽ വെട്ടി; ബ്രാണ്മണനോടുപറഞ്ഞു; പേരിനി ഇനിക്കു രണ്ടുണ്ടു; ആനമേൽനിന്നിറങ്ങി; മാറിൽ അണിഞ്ഞു.
vii.) സംസ്കൃതത്തിൽ ഉള്ള ചില നപുംസകഗുണവാചകങ്ങളും, അവ്യയങ്ങളും.
ഉ-ം. ഭൃതകുതുകം ചിരിച്ചു; മുദാ ചൊല്ലിനാൻ; ഇത്ഥം പറഞ്ഞു; മന്ദമന്ദം നടകൊണ്ടാൻ. എന്നിവ പ്രധാനം.

താളിളക്കം
!Designed By Praveen Varma MK!