Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

235. വിശേഷണങ്ങൾ എന്നവ എന്തു?

ആഖ്യാതത്തിന്നും ആഖ്യക്കും കൎമ്മത്തിന്നും അതാതുസമയത്തുള്ള വിശേഷങ്ങളെകുറിച്ചു കാണിക്കുന്ന പദങ്ങൾ വിശേഷണങ്ങൾ എന്നു പേർപെടുന്നു.
ഉ-ം. (ആഖ്യാതത്തിന്നു) പൈങ്കിളി തെളിവിൽ പാടി;
(ആഖ്യക്കു) ഭൂമിപൻ സുദൎശനൻ വിചാരിച്ചു;
(കൎമ്മത്തിന്നു) ശാസ്ത്രം ഒന്നുരചെയ്യാം.
മേൽപറഞ്ഞവറ്റിൽ തെളിവിൽ, ഭൂമിപൻ, ഒന്നു എന്നവ വിശേഷണങ്ങൾതന്നെ.

താളിളക്കം
!Designed By Praveen Varma MK!