218, ധാതുസ്വരത്തിന്നു ഭേദം വരുമൊ?
ധാതുസ്വരം ദീൎഘിച്ചു പോകിലുമാം. footnote{ ഇവകൾ സമാസത്തിൽ ശബ്ദന്യൂനങ്ങളായി പ്രയോഗിച്ച ക്രിയാധാതുക്കൾ ആക്കി എടുക്കാവുന്നതും ആം; എന്നാൽ മുകളിൽ കാണിച്ചതു ഗുണ്ടൎഡസായ്വിന്റെ അഭിപ്രായം ആകുന്നു.}
ഉ-ം. ചേവടി, കാരീയം, പേരാൽ, ആരുയിർ.