Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

213. അൻ, അം ലോപിക്കും ദിക്കിൽ സ്വരം പരമായാൽ എങ്ങിനെ?

അൻ, അം ലോപിക്കും ദിക്കിൽ സ്വരം പരമായാൽ അതിന്നു പലപ്രയോഗങ്ങൾ ഉണ്ടു.
ഉ-ം. നീല അഞ്ജനം, കലവറ, മദയാന, വെളിച്ചെണ്ണ, കൃഷ്ണാട്ടം.
സ്വരം പരമാകുന്ന ചിലദിക്കിൽ ൻ, 'ം ലോപിക്കുന്നില്ല.
ഉ-ം. പണയമോല, രാമനാട്ടം. ഇതു ദുൎല്ലഭം, സാധാരണയായി സമാസത്തിൽ പൂൎവ്വപദത്തിന്റെ വിഭക്തിപ്രത്യയം ലോപിക്കണം.

താളിളക്കം
!Designed By Praveen Varma MK!