Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

200. ഈ ധാതുക്കൾ തന്നെ ക്രിയാപ്രകൃതികളായി നടക്കുന്നുവൊ?

ഈ ധാതുക്കളിൽ ചിലതു ക്രിയാപ്രകൃതികളായിട്ടു തന്നെ നടക്കുന്നു.
ഉ-ം. കായുന്നു, ചെൽ, ചീയും, ചുടുക ഇത്യാദി.
ചിലതു ക്രിയാപ്രകൃതികളായിട്ടു തന്നെ നടക്കുന്നു എങ്കിലും അവറ്റിന്നു ഊനത വന്നു അപൂൎണ്ണമായ ചിലരൂപങ്ങൾ മാത്രമെ ശേഷിക്കുന്നുള്ളു; ഈ വകയുടെ പ്രയോഗം അധികമായി നാമങ്ങളെയും ക്രിയകളെയും വിശേഷിക്കുന്നതിൽ ഉണ്ടാകും.
i. (a.) നെടിയ; (നെടിയമനുഷ്യൻ എന്നുള്ളതിലെ പോലെ.)
(b.) നെടും (നെടുംപുര ,, ,, ,, )
(c.) നെടു; (നെടുപട്ടം ,, ,, ,, )
ii. (a.) ചെറിയ (ചെറിയകുട്ടി ,, ,, ,, )
(b.) ചെറും; (ചെറുമ്പുൽ ,, ,, ,, )
(c.) ചെറു; (ചെറുനാരങ്ങ ,, ,, ,, )
iii. (a.) പെരു (പെരുതു; =പെരിയതു എന്നുള്ളതിലെ പോലെ)
(b.) പെരും; പെരുമ്പാമ്പു. ,, ,, )

താളിളക്കം
!Designed By Praveen Varma MK!