Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

189. ദേശ്യനാമങ്ങൾ മിക്കതും ഉത്ഭവിച്ചതു എങ്ങിനെ?

ദേശ്യനാമങ്ങൾ മിക്കതും ഉത്ഭവിച്ചതു ക്രിയാധാതുവിൽനിന്നു തന്നെ.
ഉ-ം. മിന്നു എന്നതിൽനിന്നു മീൻ (= മിന്നുന്നതു.)
കുതി എന്നതിൽനിന്നു കുതിര (=കുതിച്ചുചാടുന്നതു.) എന്നിവകൾ ഉണ്ടായി.
ഇതു കൂടാതെ അനേകം നാമങ്ങൾ പണ്ടു ക്രിയാനാമങ്ങളായെടുത്തുവന്നവ ഇപ്പോൾ ക്രിയാഭാവം വിട്ടു ശുദ്ധനാമങ്ങളായ്പോയി.
ഉ-ം. അടുക്കൽ, തുപ്പൽ, അരികേ, (=അരിക+എ).

താളിളക്കം
!Designed By Praveen Varma MK!