Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

188. തത്ഭവങ്ങളെ ഉണ്ടാക്കുന്ന വഴിക്കൊരു ചട്ടം ഇല്ലയൊ?

തത്ഭവങ്ങളെ ഉണ്ടാക്കുന്ന വഴി പലപ്രകാരം ഉള്ളതാകകൊണ്ടു സംക്ഷേപിച്ചു പറവാൻ പ്രയാസം; ഈ താഴെ കാണിച്ചിരിക്കുന്ന ഉദാഹരണങ്ങളെ വിചാരിച്ചു കൊണ്ടു അതിന്റെ ക്രമം പഠിക്കണം.

തത്ഭവം. തത്സമം.
(a) ഇടവം. ഋഷഭം.
കനം. ഘനം.
കിരീയം. ഗൃഹം.
കേമം. ക്ഷേമം.
ചങ്കു. ശംഖം.
ചന്തി, സന്ധു. സന്ധി.
ചാത്തൻ. ശാസ്താവു.
ചാത്തം. ശ്രാദ്ധം.
ചാരം. ക്ഷാരം.
തണ്ടു. ദണ്ഡം.
തമിഴു. ദ്രാവിഡം.
തീവു. ദ്വീപം.
തോണി. ദ്രോണി.
(b) അത്തം. ഹസ്തം.
അന്തി. സന്ധ്യ.
ആയിരം. സഹസ്രം.
ൟയം. സീയം.
ൟഴം. സിംഹളം (സീഹളം.)
തിരു, തൃ. ശ്രീ.
വാദ്ധ്യായൻ. ഉപാദ്ധ്യായൻ.
(c) അരചൻ. രാജാവു.
ഇരവതി. രേവതി.
ഉരുവു, ഉരു. രൂപം.
ഉലകം, ഉലകു. ലോകം.
(d) ചൂതു. ദ്യൂതം.
(e) രായൻ. രാജാവു.
നാഴി. നാഡി.
പക്കം. പക്ഷം.
പന്തി (പത്തു.) പങ്ക്തി.
(f) ഏണി. ശ്രേണി.
തൈ. സസ്യം.
പേയി. പിശാചം.
(g) അരക്കു. ലാക്ഷ.
പല്ലക്കു. പൎയ്യങ്കം.
(h) അനിഴം. അനുഷം.
ആയിലിയം. ആശ്ലേഷം.
എമൻ. യമൻ.
നുകം. യുഗം.
പിച്ചള. പിത്തള.
കാളം കാഹളം.

താളിളക്കം
!Designed By Praveen Varma MK!