Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

179. അവ്യയങ്ങൾഅല്ലെന്നു തിരിച്ചറിവാനായി മറ്റെന്തു വഴികളുണ്ടു?

i.) ഒരു ദ്വിതീയവിഭക്തിയെ ഭരിക്കുന്ന പദം അവ്യയം അല്ല; അതു സകൎമ്മകക്രിയയായിരിക്കും.
അതുകൊണ്ടു, കൊണ്ടു, വിശേഷിച്ചു, പോലെ എന്നവ അവ്യയങ്ങൾ അല്ല; കാരണം,
രാമനെകൊണ്ടു ദേവേന്ദ്രനെപോലെ, ലക്ഷ്മണനെ വിശേഷിച്ചു എന്നു പറഞ്ഞുവരുന്നുണ്ടു.
ii.) ഏതുപദങ്ങൾക്കു പ്രഥമവിഭക്തികൾ ആഖ്യകളായി നില്ക്കുക്കുന്നുവൊ ആവക പദങ്ങൾ അവ്യയങ്ങൾ അല്ല; അതുകൊണ്ടു അവൻ ഒഴികെ എന്നതിലുള്ള ഒഴികെ എന്നതു അവ്യയം
അല്ല; അതു ഒഴിയുന്നു എന്ന ക്രിയയുടെ ഭാവരൂപം തന്നെ.
പദപരിഛ്ശേദനരീതി
ഇപ്പറഞ്ഞവറ്റിലേക്കു.
വ്യാകരിക്കേണ്ടുന്നരീതി
ഒരു ബ്രാഹ്മണൻ യാഗം ചെയ്വാൻ ആട്ടിനെ മേടിച്ചു കൊണ്ടു പോകുമ്പോൾ, വഴിയിൽ വെച്ചു കണ്ടാറെ, ദുഷ്ടന്മാർ പലരും കൂടി ബ്രാഹ്മണൻ ആട്ടിനെ വിട്ടു പോകത്തക്കവണ്ണം ഒരു ഉപായം ചെയ്യേണം എന്നു നിശ്ചയിച്ചു.
ഒരു ബ്രാഹ്മണൻ - നാമം, സമാസം, പുല്ലിംഗം, ഏകവചനം, പ്രഥമപുരുഷൻ, പ്രഥമവിഭക്തി. footnote{ ചെയ്വാൻ, മേടിച്ചു, കൊണ്ടു, പോകും എന്ന ക്രിയകളുടെ ആഖ്യ; ആഖ്യ, ആഖ്യാതം, കൎമ്മം, ആശ്രിതാധികരണം ഇത്യാദികൾ വാക്യകാണ്ഡത്തിൽ അടങ്ങിയിരിക്കുന്നതുകൊണ്ടു ഇവിടെ വ്യാകരിക്കുന്നതിൽ കാണിപ്പാൻ പാടില്ല; എങ്കിലും ഉപാദ്ധ്യായൻ കുട്ടികൾക്കു ഇവിടെ സൂചകമാൎഗ്ഗമായി കാണിച്ചിരിക്കുന്നതു ഗ്രഹിപ്പാൻ വേണ്ടി ആവശ്യമായുള്ളതു വാക്കാൽ കുറെ ധരിപ്പിക്കേണം.} (ഇതിൽ ഒരു എന്നതു, ഒന്നു എന്ന സംഖ്യാനാമത്തിന്റെ സമാസരൂപം.)
യാഗം - നാമം, നപുംസകലിംഗം, ഏകവചനം, പ്രഥമപുരുഷൻ, പ്രഥമവിഭക്തി. footnote{ ആശ്രിതാധികരണം; ചെയ്വാൻ എന്ന ക്രിയയുടെ കൎമ്മം.}
ചെയ്വാൻ - ക്രിയ, അബലം, സകൎമ്മകം, അനുസരണം, അപൂൎണ്ണം, ഭാവിക്രിയാന്യൂനം, മേടിച്ചു എന്ന ക്രിയയാൽ പൂൎണ്ണം. footnote{ ബ്രാഹ്മണൻ എന്ന ആഖ്യയുടെ അപൂണ്ണക്രിയ.}
ആട്ടിനെ - നാമം, നപുംസകലിംഗം, ഏ. വ: പ്രഥമപുരുഷൻ, ദ്വിതീയ വിഭക്തി. footnote{ മേടിച്ചു എന്ന ക്രിയയുടെ കൎമ്മം}
മേടിച്ചു. - ക്രിയ, ബ: സക: അനുസ: അപൂൎണ്ണം, തുവക ഭൂതക്രി: ന്യൂ:കൊണ്ടു എന്ന ക്രിയയാൽ പൂൎണ്ണം footnote{ ബ്രാഹ്മണൻ എന്ന ആഖ്യയുടെ അപൂൎണ്ണ ക്രിയ. }
കൊണ്ടു. - ക്രിയ, ബലം, പോകും എന്ന ക്രിയയാൽ പൂൎണ്ണം (മറ്റെല്ലാം മേടിച്ചു എന്നതിനെ പോലെ.)
പോകും. - ക്രിയ, അബ: അക: അനുസ: അപൂൎണ്ണം (ഒന്നാം) ഭാവി. ശബ്ദന്യൂനം, പോൾ എന്ന നാമത്താൽ പൂൎണ്ണം. footnote{ ബ്രാഹ്മണൻ എന്ന ആഖ്യയുടെ അപൂൎണ്ണ ക്രിയ}
പോൾ. - നാമം, നപു: ഏ: വ: പ്ര: പു: പ്ര: വി: footnote{ ദുഷ്ടന്മാർ എന്ന ആഖ്യയുടെ അപൂൎണ്ണ ക്രിയ.}
വഴിയിൽ. - നാമം, നപു: പ്രഥമപുരുഷൻ, ഏ: വ: സപ്തമിവിഭക്തി, കണ്ടു എന്ന ക്രിയ എവിടെ വെച്ചെന്നു കാണിക്കുന്നു.
വെച്ചു. - ക്രിയ, ബ: ഇവിടെ അക: അനുസ:അപൂൎണ്ണം, തുവക, ഭൂതക്രി: ന്യൂ: കണ്ടു എന്ന ക്രിയയാൽ പൂൎണ്ണം.
കണ്ട. - ക്രിയ, അബ: സക: അനുസ: അപൂൎണ്ണം, തു വക ഭൂത: ശ: ന്യൂ: ആറു എന്ന നാമത്താൽ പൂൎണ്ണം. footnote{ ആശ്രിതാധികരണം സമയത്തെ കാണിക്കുന്നു.}
ആറു. - നാമം, നപു: ഏ: പ്ര: പു: പ്ര: വി: footnote{ ആശ്രിതാധികരണം സമയത്തെ കാണിക്കുന്നു}
എ. - അവ്യയം, ശുദ്ധം.
ദുഷ്ടന്മാർ. - നാമം, പു: ബ: പ്ര: പു: പ്ര: വി: footnote{ കൂടി, നിശ്ചയിച്ചു എന്ന ക്രിയകളുടെ ആഖ്യ}
പലർ. - നാമം, പ്രതിസംഖ്യ, പു: ബ: പ്ര: പു: പ്ര: വി: ദുഷ്ടന്മാർ എന്നതിനോടു അരസമാസത്തിൽ വരുന്നതു.
ഉ-ം. - അവ്യയം, ശുദ്ധം.
കൂടി. - ക്രിയ, അബ: അക: അനുസ: അപൂൎണ്ണം, ഇ വക, ഭൂതക്രിയാന്യൂനം, പിന്തുടരുന്ന നിശ്ചയിച്ചു എന്ന ക്രിയയാൽ പൂൎണ്ണം. footnote{ ദുഷ്ടന്മാർ എന്ന ആഖ്യയുടെ അപൂൎണ്ണ ക്രിയ}
ബ്രാഹ്മണൻ. - നാമം, പു: ഏ: വ: പ്ര: പു; പ്ര: വി: footnote{ വിട്ടു പോക എന്ന ക്രിയകളുടെ ആഖ്യ}
ആട്ടിനെ. - നാമം, നപു: ഏ: വ: പ്ര: പു: ദ്വിതീയ വിഭക്തി, വിട്ടു എന്ന ക്രിയയുടെ കൎമ്മം.
വിട്ടു. - ക്രിയ, അബ: സക: അനുസ: അപൂൎണ്ണം, തുവക ഭൂതക്രി: ന്യൂ: പോക എന്നതിനാൽ പൂൎണ്ണം. footnote{ ബ്രാഹ്മണൻ എന്ന ആഖ്യയുടെ അപൂൎണ്ണക്രിയ.}
പോക. - ക്രിയ, അബ: അക: അനുസ: അപൂൎണ്ണം ക്രിയാനാമം. footnote{ തക്ക എന്ന ക്രിയയുടെ ആഖ്യ.}
തക്ക. - ക്രിയ, ഊനം, (തകു ധാതു) അബ: അക: അനുസ: അപൂൎണ്ണം, ശബ്ദന്യൂനം, വണ്ണം എന്ന നാമത്താൽ പൂൎണ്ണം.
വണ്ണം. - നാമം, നപു: ഏ: വ: പ്ര: പു: പ്ര: വി. footnote{ ആശ്രിതാധികരണം പ്രകാരത്തെ കുറിക്കുന്നു.} തക്ക എന്ന ശബ്ദന്യൂനത്തിന്റെ പൂൎണ്ണം.
ഒരുഉപായം - നാമം, സമാസം, നപു: ഏ: വ: പ്ര: പു: പ്ര: വി: footnote{ ആശ്രിതാധികരണം ചെയ്ക എന്ന ക്രിയയുടെ കൎമ്മം.} (ഒരു മുമ്പെത്തെ വണ്ണം തന്നെ.)
ചെയ്യ=(ചെയ്ക) - ക്രിയ, അബ: സക: അനുസ: അപൂൎണ്ണം, ക്രിയാനാമം. footnote{ നാം എന്ന അസ്പഷ്ടാഖ്യയുടെ ക്രിയയും വേണം എന്ന ക്രിയയുടെ ആഖ്യയും, തന്നെ.}
വേണം. - ക്രിയ, ഊനം, (വെൺധാതു) അബ: സക: അനുസ: പൂൎണ്ണം, ഭാവികാലം. footnote{ ചെയ്ക എന്ന ആഖ്യയുടെ ക്രിയ.}
എന്നു. - ക്രിയ, അബ: സക: അനുസ: അപൂ: തു വക, ഭൂതക്രിയാന്യൂനം നിശ്ചയിച്ചു എന്ന ക്രിയയാൽ പൂൎണ്ണം. footnote{ ആദ്യം മുതൽ വേണം വരേ എന്നു എന്നതിന്റെ കൎമ്മം തന്നെ.}
നിശ്ചയിച്ചു. - ക്രിയ, ബ: (ഇവിടെ അക:) അനുസ: പൂൎണ്ണം, തു വക, ഭൂതം, പുല്ലിംഗം, ബ: വ: പ്ര: പു: footnote{ ദുഷ്ടന്മാർ എന്ന ആഖ്യയുടെ പൂൎണ്ണക്രിയ.}

താളിളക്കം
!Designed By Praveen Varma MK!