Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

177. ക്രിയയുടെ ഏതെങ്കിലും ഒരു രൂപഭേദം ഉള്ള പദം അവ്യയമായിരിപ്പാൻ പാടുണ്ടൊ?

ക്രിയയുടെ ഏതെങ്കിലും ഒരു രൂപഭേദം ഉള്ള പദം അവ്യയമായിരിപ്പാൻ പാടില്ല; അതുകൊണ്ടു, ഇട്ടു, കൊണ്ടു, വേണ്ടി, കൂടി, പട്ടു,
എന്നു, ആയി, മുതലായവ അവ്യയങ്ങൾ അല്ല; കാരണം, അവ, ആകു, ഇടു വേണ്ടു, ‘കൂടു,
പടു, (=പെടു,) കൊള്ളു, എൻ, ആകു എന്ന ധാതുക്കളിൽ നിന്നുണ്ടായ ഭൂതക്രിയാന്യൂനങ്ങളും, ഇപ്രകാരം ‘കൂട എന്നതു കൂടു എന്നതിന്റെ
ഭാവരൂപവും, മേല്പെട്ടു എന്നതു മേല്പെടു എന്ന സമാസക്രിയയിൽനിന്നുണ്ടായ ഭൂതക്രിയാന്യൂനവും ആകുന്നു.

താളിളക്കം
!Designed By Praveen Varma MK!