Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

157. വേറെ രൂപങ്ങളും നിഷേധത്തിൽ ഉണ്ടൊ?

വേറെ രൂപങ്ങളും നിഷേധത്തിൽ ഉണ്ടു; മലയാളികൾ മേൽപറഞ്ഞ നിഷേധ പൂൎണ്ണക്രിയയോടു ഇന്നു എന്ന പ്രത്യയം ചേൎത്തിട്ടു ഒരു വൎത്തമാനത്തെ നിൎമ്മിച്ചിരിക്കുന്നു.
ഉ-ം. വരായിന്നു, അറിയായിന്നു, എന്നീരൂപങ്ങൾ തന്നെ; അവ പിന്നെത്തതിൽ വരായുന്നു, അറിയായുന്നു, വരാഞ്ഞു, അറിയാഞ്ഞു എന്നു വന്നു.
ഇങ്ങിനെ ഇതിൽനിന്നൊരു പൂൎണ്ണക്രിയയുണ്ടായി.

താളിളക്കം
!Designed By Praveen Varma MK!