Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

140. വത്തമാനക്രിയാന്യൂനം ഉണ്ടൊ?

വൎത്തമാനക്രിയാന്യൂനം ഉണ്ടു; രൂപം വൎത്തമാനത്തോടു ഒക്കും. ഇതു പിന്തുടരുന്ന ഉണ്ടു ഇല്ല എന്നുള്ള സഹായക്രിയകളോടു ചേൎന്നു വരും.
ഉ-ം. പോകുന്നുണ്ടു, വരുന്നുണ്ടു, ചെയ്യുന്നുണ്ടു, പോകുന്നില്ല, വരുന്നില്ല, ചെയ്യുന്നില്ല; ഇതിൽ പോകുന്നു്, വരുന്നു്, ചെയ്യുന്നു്, എന്നവ വൎത്തമാനക്രിയാന്യൂനങ്ങൾ എന്നു സ്പഷ്ടം.

താളിളക്കം
!Designed By Praveen Varma MK!