Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

138. ഭൂതകാലത്തിന്റെ ക്രിയാന്യൂനത്തിന്നുഎന്തുരൂപം കൊള്ളാം?

ഭൂതകാലത്തിന്റെ ക്രിയാന്യൂനത്തിന്നു ഭൂതരൂപമത്രെ; ഒടുക്കത്തെ സ്വരം ഉച്ചാരണത്തിലും എഴുത്തിലും കഴിയുന്നേടത്തോളം ചുരുങ്ങി പോകും.
ഉ-ം. ആയ്ക്കൊണ്ടു, ഇതിൽ ആയ് എന്നുള്ളതു ഭൂതക്രിയാന്യൂനം; വന്നെടുത്തു, ഇതിൽ വന്നു എന്നതു ഭൂതക്രിയാന്യൂനം;
വായിച്ചു കൂടാ, വായിച്ചൂടാ ഇതിൽ വായിച്ചു എന്നതു ഭൂതക്രിയാന്യൂനം; ആയി, വന്നു, എന്ന പൂൎണ്ണ ഭൂതങ്ങൾ ന്യൂനത്തിൽ ആയ്, വന്നു് എന്നിങ്ങിനെ ചുരുങ്ങിപ്പോയി.

താളിളക്കം
!Designed By Praveen Varma MK!