Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

137. ക്രിയാന്യൂനം (വിനയേച്ചം) എന്നുള്ളതു എന്തു?

വേറൊരു ക്രിയയാൽ അൎത്ഥം പൂൎണ്ണമായ്വരുന്ന അപൂൎണ്ണക്രിയ തന്നെ ക്രിയാന്യൂനം (വിനയേച്ചം.)
ഉ-ം. അതു പോയ്പോയി, എന്ന വാചകത്തിൽ രണ്ടാമത്തെ പോയി എന്നുള്ളതു പൂൎണ്ണ ഭൂതകാലം തന്നെ; ഒന്നാമത്തെ പോയ് എന്നുള്ളതു ക്രിയാന്യൂനം; കൊല്ലുവാൻ വരുന്നു എന്നവാചകത്തിൽ കൊല്ലുവാൻ എന്നതിന്റെ അൎത്ഥം വരുന്നു എന്ന പദത്താൽ അത്രെ പൂൎണ്ണമായ് വരുന്നതു; അതു കൊണ്ടു കൊല്ലുവാൻ എന്നതു ക്രിയാന്യൂനം എന്നു സ്പഷ്ടം.

താളിളക്കം
!Designed By Praveen Varma MK!