Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

136. ക്രിയാനാമം ഏതു പ്രകാരത്തിൽ ക്രിയക്കൊക്കും, ഏതുപ്രകാരത്തിൽ നാമത്തിന്നൊക്കും?

ക്രിയാനാമം, ആഖ്യയും കൎമ്മവും ഉള്ളതു കൊണ്ടു ക്രിയക്കൊക്കുകയും വിഭക്തിയുള്ളതു കൊണ്ടും ആഖ്യയായ്നില്ക്കുന്നതു കൊണ്ടും നാമത്തിന്നൊക്കുകയും ചെയ്യും.
ഉ-ം. അവൻ നിന്നെ അടിക്കയാൽ; നീ എന്നെ രാജ്യത്തിൽ നിന്നു പുറത്താ ക്കുക വേണ്ടു നൃപ.
ഒന്നാമത്തെ ഉദാഹരണത്തിൽ അടിക്കയാൽഎന്ന ക്രിയാനാമം അവൻ എന്ന ആഖ്യയെ ആശ്രയിക്കുകയും നിന്നെ എന്ന കൎമ്മത്തെ ഭരിക്കയും ചെയ്യുന്നതു കൊണ്ടു ക്രിയക്കു ഒക്കുന്നു. അതിന്നു തൃതീയ വിഭക്തിയുള്ളതുകൊണ്ടു നാമത്തിന്നും ഒക്കുന്നു. രണ്ടാമത്തെ ഉദാഹരണത്തിൽ ആക്കുക എന്ന ക്രിയാനാമത്തിന്നു നീ എന്ന ആഖ്യയും എന്നെ എന്ന കൎമ്മവും ഉള്ളതാകകൊണ്ടു ക്രിയക്കു ഒക്കുന്നു. വേണ്ടു എന്ന ക്രി
യക്കു ആഖ്യയായി പ്രഥമവിഭക്തിയിൽ നില്ക്കുകയും ചെയ്ക കൊണ്ടു നാമത്തിന്നും ഒക്കുന്നു.

താളിളക്കം
!Designed By Praveen Varma MK!