Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

124. രലാദി പ്രകൃതികളിൽ എങ്ങനെ മാറും?

രലാദി പ്രകൃതികളിൽ താഴെ പറഞ്ഞ പ്രകാരം മാറും.
i.) ർന്തു ന്നു എന്നായ്പോകും.
ഉ-ം. (ചേർ) ചേൎന്നു, തകൎന്നു.
ii.) ൽന്തു ന്നു എന്നായ്പോകും.
ഉ-ം. (ചെൽ) ചെന്നു, (കൊൽ) കൊന്നു.
iii), ൻന്തു (ന്റു) ന്നു, എന്നായ്പോകും.
ഉ-ം. (തിൻ) തിന്നു, (എൻ) എന്നു.
iv.) ൾന്തു ണ്ടു എന്നായ്പോകും.
ഉ-ം. (ആൾ) ആണ്ടു, (വീഴു്) വീണ്ടു, (കൊൾ) കൊണ്ടു.
v.) ഴുന്തു ണു, ണ്ണു എന്നായ്പോകും. ഉ-ം. (ആഴു) ആണു (ഉമിഴു്) ഉമിണ്ണു, (പുകിഴു്) പുകണ്ണു (=പുകൾന്നു).

താളിളക്കം
!Designed By Praveen Varma MK!