Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

119. താലവ്യപ്രകൃതികളിൽ ത്തു കാരം എങ്ങിനെ മാറിപ്പോകും?

താലവ്യപ്രകൃതികളിൽ ത്തു കാരം ച്ചു കാരമായ്മാറി പോകും.
i.) ഇ പ്രകൃതികളിൽ.
ഉ-ം. (ഇടിക്ക,) ഇടിത്തു എന്നതു ഇടിച്ചു എന്നായിപ്പോം.
ii) താലവ്യാകാരത്തിൽ പിന്നെ (വിറക്ക) വിറെത്തു, എന്നതു വിറെച്ചു എന്നായിപ്പോം.
iii) ഈ, എ, ഐ, യ, പ്രകൃതികളിൽ (ചീക്ക) ചീച്ചു, (വെക്ക) വെച്ചു; (കൈക്ക) കൈച്ചു , കച്ചു; (മേയ്ക്ക) മേൕച്ചു, മേച്ചു.

താളിളക്കം
!Designed By Praveen Varma MK!