Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

104. അൎത്ഥത്തെ വിചാരിച്ചാൽ ക്രിയകൾ എത്ര വകയുള്ളവ?

ക്രിയ, ഒരു കൎമ്മത്തിൽ ചേരേണ്ടതൊ ചേരേണ്ടാത്തതൊ എന്നു വിചാരിക്കുന്ന സംഗതിയിൽമേൽ, അകൎമ്മകം, സകൎമ്മകം ഈ രണ്ടുവകയുണ്ടു; ഇരിക്ക, വരിക ചാക മുതലായതിന്നു ദ്വിതീയയാകുന്ന കൎമ്മം ഇല്ലായ്കകൊണ്ടു അകൎമ്മകങ്ങൾ തന്നെ, കൊടുക്ക, തരിക മുതലായവ സകൎമ്മകങ്ങൾ സ്പഷ്ടം.
ഉ-ം. പുസ്തകത്തെ കൊടുത്തു, അരിയെ തരുന്നു.
ക്രിയ ഉണ്ടായൊ, ഉണ്ടായിട്ടില്ലയൊ, എന്നു വിചാരിക്കുന്ന സംഗതിയിൽ, അനുസരണം, നിഷേധം എന്നു രണ്ടുവകയായിട്ടു വിഭാഗിക്കാം.
ഉ-ം. വന്നു എന്നുള്ളതു അനുസരണം; വരാഞ്ഞു എന്നുള്ളതു നിഷേധം.

താളിളക്കം
!Designed By Praveen Varma MK!