Contacts

A GRAMMAR OF THE MALAYALIM LANGUAGE

JOSEPH PEET

093 PERSONAL PRONOUNS.

208. Examples of the use of the personal pronouns,
1st. നാം വരാം എന്ന അവൻ പറഞ്ഞു. He said I will come.
ഞാൻ അവിടെ പൊകയില്ല എന്ന അവൻ പറഞ്ഞു.
He said I will not go there.
രാജാവ ഇത ചെയ്യെണമെന്ന എന്നൊട കല്പിച്ചു ഞാൻ ചെയ്യാം എന്ന ഉത്തരമായിട്ട പറകയും ചെയ്തു.
The king ordered me to do this, and I answered that I would.
എങ്ങിനെ ആയാലും നീ പൊകെണം.
However it may be you must go.
താൻ അവരെ കണ്ടാൽ നമ്മൊട പറയെണം.
Tell me if you see them.
ഇനിക്ക അത തരികയില്ല എന്ന അവൻ പറഞ്ഞു.
He said he would not give it to me.
തന്നെ പൊലെ ബുദ്ധിയും ജ്ഞാനവുമുള്ളവൻ ഒരുത്തനുമില്ല.
There is no one so wise and learned as you.
അവൎക്ക അത കൊടുക്കെണം. Give it to them.
ൟ ആൾ അവന്റെ മുമ്പാകെ വെണ്ണയും പാലും അരിയും കൊണ്ടുചെന്ന വെച്ചു അവൻ ഭക്ഷിക്കയും ചെയ്തു.
This person placed before him Butler, Milk, and Rice, and he eat.
നിങ്ങൾ ഭയപ്പെടാതെയും വിഷാദിക്കാതെയും ഇരിപ്പിൻ.
Be ye neither afraid nor dismayed.
അവർ അതിനെ കണ്ടപ്പൊൾ അവൎക്ക വളരെ സന്തൊഷം ഉണ്ടായി.
When they saw it they had much joy.
2nd. Examples of the use of നാം and ഞങ്ങൾ, as first persons plural.
പിന്നെ ആ കാൎയ്യത്തെ കുറിച്ച നാം കുറ്റക്കാരാകുന്നു സത്യം എന്ന അവർ തമ്മിൽ തമ്മിൽ പറഞ്ഞു.
And they said one to another, we are really guilty of that thing.
ലെങ്കയിൽ ചെന്നു നാം പുക്കിതെന്നാകിലൊ ലെങ്കെശ്വരൻ മരിക്കും നിൎണ്ണയം.
If we enter into Lenka Lenka-Eshwaren will assuredly die.
ദെവമെ ഞങ്ങൾ നിന്റെ കല്പന്നകളെ ലംഘിച്ചിട്ടുണ്ട.
O Lord, we have broken thy commandments.
യജമാനൻ കല്പിക്കുന്നത എല്ലാം ഞങ്ങൾ ചെയ്യും.
We will do all that master orders.
3rd. When താൻ used for the second person singular; or if the second person singular be addressed, the pronouns that may be required in the sentence having reference to it must be in the same form of the pronoun and in such cases as the sentence may require; as,
താൻ ഇവിടെ വരുമ്പൊൾ തന്റെ പുസ്തകം കൂടെ കൊണ്ടുവരെണം.
When you come, bring your Book also.
അവർ ഇന്നലെ തന്നെ അന്വെഷിച്ചു.
They looked for you yesterday.
ഇവിടെ തനിക്ക ഒന്നും തരികയില്ല.
I will not give you any thing.
In this case the adverb ഇവിടെ, is put for the personal pronoun ഞാൻ.
ഇവിടെ here, and അവിടെ there, are thus very frequently used among the higher classes, as honorary words, for the first and second person singular of the personal pronoun.
4th. If the nominative case be in the third person singular, or plural, and have pronouns in the sentence referring to it, such pronouns ought to be rendered by താൻ, or തങ്ങൾ in the case required; as,
അവൻ തന്റെ ഭൃത്യന്മാരിൽ രണ്ടുപെരെ പറഞ്ഞയച്ചു.
He sent two of his (own) servants.
Had this sentence been, അവന്റെ ഭൃത്യന്മാരിൽ രണ്ടുപെരെ പറഞ്ഞയച്ചു; it would mean that he sent two of his (i. e. of some other persons) servants.
ആയാൾ തന്റെ സ്നെഹിതന്മാരുടെ വാക്കിനാൽ ധൈൎയ്യപ്പെട്ടു.
That person was encouraged by the word of his friends
അവർ തങ്ങളുടെതല്ലാത്ത പറമ്പിൽ പൊയി.
They went into a field that was not theirs.
ഒടിപൊയ ജനങ്ങൾ തങ്ങളെ ഒടിച്ചവരുടെ നെരെ തിരികെ ചെന്നു.
The people who fled turned back upon their pursuers.
5th. In compound sentences where several nominatives occur, the above rule holds good in such parts of the sentence that have reference to a third person as a nominative either expressed or understood; thus,
ഞാൻ രാജാവിനെ കാണ്മാൻ പൊകുന്നു എന്ന അവൻ തന്റെ സ്നെഹിതന്മാരൊട പറഞ്ഞു.
He told his friends that he was going to see the king.
ആയാളുകൾ അവിടെ ചെന്നതിന്റെ ശെഷം അവൻ തങ്ങളൊട പറഞ്ഞ പ്രകാരം ചെയ്തു.
After those persons went there they did as he ordered them.
ഞങ്ങൾ പൊകട്ടെ എന്നതങ്ങളുടെ കൂട്ടുകാരൊട ചൊദിച്ചു.
They asked their companions to permit them to go.
6th. The regular form of the reflective pronoun for the second person singular is thus,
താൻ തന്നെ അത ചെയ്യെണം.
Do that yourself.
For the second person plural, used in this sense, നിങ്ങൾ is employed; as,
നിങ്ങൾ തന്നെ അവിടെ ചെല്ലണം.
Go there yourselves.
For the third person singular the form is thus,
തന്നെ താൻ കുത്തി മരിക്കയും ചെയ്തു.
He stabbed himself and died.
For the third person plural അവർ തന്നെ, or തങ്ങൾ തന്നെ is in common use; as,
തങ്ങൾക്ക നാശം തങ്ങൾ തന്നെ.
Their destruction was their own work.
അവർ അത മൊഷ്ടിച്ചു എന്ന അവർ തന്നെ പറഞ്ഞു.
They themselves acknowledged that they stole it.
The plural forms are sometimes thus,
അവർ തങ്ങൾ തന്നെ കുറ്റക്കാരാകുന്നു എന്ന എറ്റ പറഞ്ഞു.
They confessed themselves guilty.
അവർ തങ്ങളെ തന്നെ ഇന്നാർ എന്ന അറിയിച്ചു.
They themselves said who they were; or, They declared themselves to be such persons.
These reflective pronouns are often expressed by the help of the particle താനെ or for the second and third person singular; thus,
നീ താനെ തന്നെ ആ ചുമട എടുക്കെണം.
Carry that load yourself.
അവൻ താനെ തന്നെ തുങ്ങി ചത്തു.
He hung himself.
അവൻ താനെ തന്നെ അവൎക്ക ചൊറ വിളമ്പി.
He himself gave out the rice for them.
അവൻ താനെ തന്നെ കൊടാലി കൊണ്ട തന്റെ കാല വെട്ടി മുറിച്ചു.
He himself wounded his own leg with an axe.

താളിളക്കം
!Designed By Praveen Varma MK!