Contacts

A GRAMMAR OF THE MALAYALIM LANGUAGE

JOSEPH PEET

121 FIGURES OF SPEECH.

5. Figurative language is used by all classes of the people. The Figures in most common use are,
1st. Personification. This figure is well known by the natives; as,
ആ ദിവാനിജി ചെല്ലുമ്പൊൾ കച്ചെരി ഒക്കെയും വിറെക്കുന്നു.
When that Dewan goes, (to court) the whole Cutcherry trembles.
അവന്റെ സങ്കടം കാണുമ്പൊൾ വൃക്ഷങ്ങളും കൂടെ കരഞ്ഞപൊകും
The very trees will weep, when they see his grief.
എല്ലാ പൎവതങ്ങളും ഭൂമിയെ കറന്ന പാലിന്ന പകരം രത്നങ്ങളെയും ഔഷധികളെയും എടുത്തു.
All the mountains milked the Earth and drew from it precious stones and medicine, instead of milk.
ആദിത്യൻ തന്റെ വിരലുകളുടെ അറ്റം കൊണ്ട രാവണന്റെ ഭാൎയ്യമാരെ മുത്തുമണികളെ അലങ്കരിപ്പിക്കുന്നു.
The sun, with the tips of his fingers, decorates the wives of Ravenen with pearls.
2nd. Simile or Comparison, Metaphor, and Allegory, are in constant use, Native writings are full of fables; thus,
ആ ആന ഒരു മല പൊലെ ഇരിക്കുന്നു.
That Elephant is like a mountain.
ആയുസ്സ ചുട്ട പഴുത്ത ഇരിമ്പിന്മെൽ വീണ വെള്ളതുള്ളി പൊലെ ആകുന്നു.
Life is like a drop of water that falls upon red hot iron.
തിരുവിതാംകൊട്ട രാജാവ കൊച്ചീൽ രാജ്യത്തിന്ന ഒരു കൊട്ട ആകുന്നു.
The king of Travancore is a fort to the Cochin country.
വിഷ്ണു സകല ലൊകങ്ങളുടെയും നാരായ വെരാകുന്നു
Vishnoo is the tap root of all worlds.
ജനന മരണമാകുന്ന കടലിന്റെ നടുവിൽ കിടന്ന വലയുന്ന ജനങ്ങൾക്ക കര പറ്റുവാൻ നിന്റെ കരുണ ഒരു പൊങ്ങ തടി ആകുന്നു.
Thy mercy is a floating timber, by which the people who lie tossing in the midst of the sea of life and death, may reach the land.
ഒരു സമയത്ത ഒരു സിംഹം ഒരു കാട്ടിൽ ചെന്ന അവിടെ ഉള്ള മൃഗങ്ങളെ എല്ലാം ഭക്ഷിച്ചതുടങ്ങി അപ്പൊൾ ആ കാട്ടിലുള്ള മൃഗങ്ങൾ എല്ലാം കൂടി ഞങ്ങൾ ഒരൊ ദിവസം ഒരൊന്ന നിനക്ക ഭക്ഷണത്തിന്നായിട്ട വന്നുകൊള്ളാമെന്ന സിംഹത്തൊട ഉടമ്പടി ചെയ്തു. അപ്രകാരം നടന്ന വരുമ്പൊൾ ഒരു മുയലിന്റെ മുറ വന്നു അത ഇന്ന ഞാൻ മരിപ്പാൻ മുറയുള്ള ദിവസമാകുന്നു എങ്കിലും ഭക്ഷകനായ സിംഹത്തെ തന്നെ കൊന്ന ൟ ആപത്തിൽനിന്ന ഒഴിവാൻ കഴിയുന്നെടത്തൊളും ശ്രമിക്കെണം എന്ന വിചാരിച്ച ഒരു ഉപായം നിശ്ചയിച്ച വളരെ താമസിച്ച പതുക്കെ പതുക്കെ സിംഹത്തിന്റെ അടുക്കൽ ചെന്നു അപ്പൊൾ അത നീ ഇത്ര താമസിപ്പാൻ എന്ത എന്ന ചൊദിച്ചു എന്നാറെ മുയൽ സിംഹത്തൊട ഉത്തരമായിട്ട പറഞ്ഞു സ്വാമി ഇപ്രകാരം ഞങ്ങളെ രക്ഷിച്ച വരുമ്പൊൾ ദുഷ്ടനായിട്ട നിന്നെക്കാൾ ബലമുള്ള ഒരു സിംഹം വന്ന അക്രമം ചെയ്യുന്ന കാരണത്താൽ അത്രെ വരുവാൻ താമസിച്ചത സിംഹം അത കെട്ടപ്പൊൾ അവനെ കാണിച്ച താ എന്ന പറഞ്ഞു എന്നാറെ ആ മുയൽ സിംഹത്തെ കൂട്ടി കൊണ്ട പൊയി എറെ ആഴമുള്ള ഒരു കിണറ്റിൽ ചൂണ്ടി കാണിച്ച കൊടുത്തു സിംഹം കീൾപ്പൊട്ട നൊക്കിയപ്പൊൾ അതിനെ പൊലെ തന്നെ ഒരു രൂപം കിണറ്റിൽ കണ്ടു അപ്പൊൾ ഉറക്കെ ശബ്ദിച്ചു കിണറ്റിൽനിന്നും മുഴങ്ങിക്കൊണ്ട ഒരു പ്രതിധ്വനി കെട്ടു എന്നാറെ കിണറ്റിൽ കണ്ട രൂപത്തിന്റെ നെരെ കൈ ഒങ്ങി അതും അപ്രകാരം തന്നെ ചെയ്തു എന്നാൽ ഇനി നിന്നെ കൊന്നല്ലാതെ മറ്റൊരു കാൎയ്യമില്ല എന്ന പറഞ്ഞ സിംഹം കിണറ്റിലെക്ക ചാടി അവിടെ കിടന്ന കുടിച്ച ചാകുകയും ചെയ്തു.
The following is nearly a literal translation:—
Once upon a time a Lion entered a Forest and began to devour the Beasts; upon which they all met together and made an agreement with the Lion that one should come to him every day to be eaten; while they were thus doing, it happened one day to fall to the lot of a hare to come, upon which the hare reflected within itself, that as this is the day in which I am to die I must strive, as much as possible, to destroy the devouring Lion and
rescue myself from danger. Having contrived a plan, he walked very slowly towards the Lion and delayed going to him for a long time. Then the Lion asked him the cause of his delay: upon which he replied, Swāmy, while you are thus protecting us a wicked Lion stronger than yourself came and did much injury, which is the cause of my delay. When the Lion heard it he said, point him out to me; upon which the hare took the Lion and pointed him to a deep well: when the Lion looked down he saw in the well a figure like himself; then he roared loudly, and having heard the echo of the roar issuing from the well, he stretched out his paw towards the shadow in the well; when that did the same he said that henceforth nothing can be done without killing you, and jumping into the well was drowned.

താളിളക്കം
!Designed By Praveen Varma MK!