116 SYNTAX OF ADVERBS.
233. Adverbs are placed in a sentence before Verbs, Adjectives, and even before other Adverbs; sometimes they are found in any part of the sentence; as,
അവന്റെ കുതിര അതിവെഗമായിട്ട ഒടുന്നു.
His horse is running very swiftly.
അവൻ നന്നായി സംസാരിച്ചു.
He conversed well.
ഇത എറ്റവും നല്ല കാൎയ്യം ആകുന്നു.
This is a very good thing.
അവർ ആ വീട്ടിൽ ആനന്ദമായിട്ട അനെകം നാൾ ഒന്നിച്ച പാൎത്തു.
They lived together joyfully, for a long time in that house.
അവൻ ഇപ്പൊൾ വരും ഇപ്പൊൾ വരും എന്ന അവർ വിചാരിച്ചിരുന്നു.
They were every moment expecting his coming.
നന്ന നന്നെത്രയും ചിത്രം!
Good, good, how very wonderful!