Contacts

A GRAMMAR OF THE MALAYALIM LANGUAGE

JOSEPH PEET

113 OF NEGATIVE DEFECTIVE VERBS.

228. Examples of the method of placing these verbs in a sentence.
1st. Of വെണ്ടാ.
ഇനിക്ക വെണ്ടാ. I do not want.
അത അവൎക്ക വെണ്ടാഞ്ഞു.
It was not necessary for them.
ആൎക്കും വെണ്ടാത്ത കുതിരയെ അവർ ഇവിടെ കൊണ്ടു വന്നു.
They brought a horse here which no one wanted.
സാധിക്കാത്തതിന്ന വെല ചെയ്യെണ്ടാ.
Bestow no labor on what cannot be effected.
ദുഷ്പ്രവൃത്തി ചെയ്ത കൊണ്ട ദൈവത്തെ കൊപിപ്പിക്കെണ്ടാ.
Do not make God angry by doing evil.
When several of these verbs are required, verbal nouns may be used with വെണ്ടാ; thus,
നീ വൃക്ഷത്തെൽ കരെറുകയും അതിന്റെ കൊമ്പുകളെ വെട്ടുകയും വെണ്ടാ.
Neither ascend the tree, nor cut down the branches.
The form may be altered thus,
നീ അവിടെ പൊകെണ്ടാ അവനൊട സംസാരിക്കയും വെണ്ടാ.
Neither go there, nor speak with him.
2nd. Of അല്ല.
ഞാൻ കള്ളൻ അല്ല. I am not a thief.
അത പച്ച നിറമുള്ളതാകുന്നുവൊ? അല്ല.
Is that a green colour? No.
ൟ ആൾ ആശാരിയൊ അല്ലയൊ?
Is this person a carpenter or not?
അവൻ അവരെ പഠിപ്പിച്ചത അവരുടെ പട്ടക്കാർ പഠിപ്പിച്ചത പൊലെ അല്ല സത്യത്തിൻ പ്രകാരം അത്രെ ആയിരുന്നത.
What he taught them was not like what their priests taught them, but it was according to truth.
നല്ലതല്ലാത്ത ഗുണദൊഷം അവൻ പറഞ്ഞു.
He spake counsel that was not good.
Two or more negatives of this description in a sentence, are connected by the particle ഉം; thus,
ആ തെങ്ങാ അത്ര നല്ലതല്ല അത്ര ചീത്തയുമല്ല.
That Cocoa-nut is not very good nor very bad.
പ്ലാം തടി ൟട്ടി തടി പൊലെ നല്ലതും ബലമുള്ളതുമല്ല.
Jack wood timber is neither so strong nor so good as Black wood.
3rd. Of ഇല്ല.
അവൻ പൊയൊ? ഇല്ല.
Did he go? No.
തനിക്ക വിശക്കുന്നില്ലയൊ?
Are you not hungry.
ഞാൻ അവനാൽ അടിക്കപ്പെട്ടിരുന്നില്ല.
I was not beaten by him.
ഞാൻ വീട്ടിലും പൊയില്ല അങ്ങാടിയിലും പൊയില്ല.
I neither went to the house, nor to the bazar.
നിങ്ങൾ കെൾക്കുന്നില്ലയൊ കാണുന്നില്ലയൊ ഒൎക്കുന്നില്ലയൊ? or, നിങ്ങൾ കെൾക്കയും കാണുകയും ഒൎക്കയും ചെയ്യുന്നില്ലയൊ?
Do you neither hear, see, nor remember?
ഞാൻ അത കണ്ടിട്ടുമില്ല കെട്ടിട്ടുമില്ല; or, ഞാൻ അത കണ്ടിട്ടും കെട്ടിട്ടും ഇല്ല.
I have neither seen nor heard it.
4th. Of ആതെ. As forming negative participles.
അവൻ അവിടെ ഉണ്ട എന്ന അറിയാതെ അവർ അവന്ന വിരൊധമായിട്ടുള്ള കാൎയ്യങ്ങളെ സംസാരിച്ചു.
Not knowing that he was there, they spake against him.
ഇത പിണങ്ങാത്ത കുതിര ആകുന്നു.
This is a horse without vice.
ആരും സഞ്ചരിക്കാത്തതും വെയിൽ തട്ടാത്തതുമായുള്ള വനഭൂമികൾ വളരെ ഉണ്ട.
There are many forests where no one travels and into which the rays of the sun never enter.
അവൻ ആ കാൎയ്യം തന്റെ യജമാനനെ ബൊധിപ്പിക്കാഞ്ഞത കുറ്റം തന്നെ ആയിരുന്നു.
That he did not tell that business to his Master was a fault.
ഞാൻ അത അറിയാഞ്ഞിട്ട അവൻ എന്നെ ശാസിച്ചു.
He reproved me on account of my not knowing it.
Examples of the use of ആതെ in the formation of the negative imperative.
അവനെ കാണുമ്പൊൾ മിണ്ടാതെ ഇരിക്ക.
Be silent when you see him.
നിങ്ങൾ ബുദ്ധിയില്ലാത്തവരാകാതെ ഇരിപ്പിൻ.
Be ye not unwise.
ഞങ്ങൾ കറ കൂടാതെയും കുറ്റം കൂടാതെയും ഇരിക്കുമാറാകെണമെ.
May we be without spot or blemish.
ൟശ്വരെനെ കൊപിപ്പിക്കാതെയും യാതൊരുത്തരെ എങ്കിലും ഉപദ്രവിക്കാതെയും ഇരിപ്പാനായിട്ട നൊക്കികൊള്ളണമെന്ന അവൻ എന്നൊട പറഞ്ഞു.
He told me that I must take care not to displease God, nor injure any one.
Examples of the use of the indefinite negative made with ആതെ ഇരിക്കുന്നു.
കച്ചവടം ചെയ്യുമ്പൊൾ ചെതം വരാതെ ഇരിക്കെണ്ടുന്നതാകുന്നു.
Business should be carried on without loss.
നീ അവിടെ പൊകാതെ ഇരിക്കെണ്ടുന്നതായിരുന്നു.
You ought not to have gone there.
നീ നല്ലവനായിരുന്നു എങ്കിൽ നിന്നെ തല്ലാതെ ഇരുന്നെനെ.
If you had been good I would not have beaten you.
5th .Of അരുത.
നീ എന്റെ വീട്ടിൽ വരരുത.
You must not come to my house.
ദുഷ്ടന്മരൊട കൂടെ നടക്കരുത. Do not go with the wicked.
നി മരിക്കാതെ ഇരിക്കെണം എങ്കിൽ അത ഭക്ഷിക്കരുത.
If you do not wish to die, do not eat that.
ആഭാസന്മാരുടെ ഗുണദൊഷം കെൾക്കരുത സജ്ജനങ്ങളെ നിന്ദിക്കയുമരുത.
Hearken not to the advice of the vile, nor despise good people.
നീ ദൂരദെശത്ത പൊകയും നിന്റെ കുഡുംബത്തെ ഉപെക്ഷിക്കയും ചെയ്യരുത.
You must not go to a far country, nor forsake your family.
പറയരുതാത്ത കാൎയ്യങ്ങളെ കുറിച്ച വിചാരിക്കയും കൂടെ അരുത.
Do not even think of things that must not be spoken.
6th. Examples of the use of വഹിയ, മെല, കഴികയില്ല, and കൂടാ.
ഇനിക്ക വള്ളം ഇല്ലായ്ക കൊണ്ട അക്കരെക്ക പൊകുവാൻ വഹിയ.
I cannot cross, because I have no boat.
ഇനിക്ക നീന്തുവാൻ വഹിയാത്തതകൊണ്ട കുളത്തിൽ കിടക്കുന്ന കല്ല എടുപ്പാൻ മെല.
I cannot take the stone out of the tank, because I cannot swim.
കഴികയില്ലാത്തത കഴികയില്ല എന്ന ഖണ്ഡിച്ച പറയെണം.
Say at once you cannot do what is impossible.
ഇത ഇനിക്ക ചെയ്തു കൂടാ.
I cannot do this.
അവൎക്ക ഇവിടെ വന്നു കൂടാ.
They cannot come here.

താളിളക്കം
!Designed By Praveen Varma MK!