Contacts

കെരള ഭാഷാവ്യാകരണം

പാച്ചുമൂത്തത്

097. പ്രത്യക്ഷൊക്തി

ഇത ഭൂതമായിം ഭവിഷ്യത്തായിം ഉള്ളഅൎത്ഥത്തെ സന്തൊഷ ദയാദികളുടെ ഉൽകൎഷത്തെസാധിപ്പാനായികൊണ്ട പ്രത്യക്ഷമാക്കി പറയുന്നതാകുന്നൂ— സന്തൊഷ പ്രത്യക്ഷത്തിന്ന— ഉദാ— മഹാരാജാവിനെ ആദ്യം കണ്ടപ്പൊൾ ഉണ്ടായ അദ്ദേഹത്തിന്റെ മുഖപ്രസന്നതയെയും മധുരവാക്കുകളെയും ഇന്നും ഞാൻകാണുകയും കെൾക്കുകയും ചെയ്യുന്നു അപ്പൊൾഇനിക്കുണ്ടായ സന്തൊഷം ഇന്നുംമനസ്സിൽ പൂൎണ്ണമായിരിക്കുന്നു ഇനിഒരിക്കൽ കാണുമ്പൊൾ അറിവിക്കാനുള്ള സന്തൊഷവാക്കുകൾഎന്റെ നാക്കിൽനിരത്തി ഹാജരായിരിക്കുന്നു ഭാവിപ്രത്യക്ഷം നാളത്തെസദ്യയുടെരസം ഞാൻ ഇപ്പൊൾതന്നെ അനുഭവിച്ച തുടങ്ങിയിരിക്കുന്നു—ഭയത്തുംകൽ ഭൂതം ഉദാഹരണം— ആമൂൎഖൻ സഭയിൽവച്ച ഭൊഷ്ക്കുപറഞ്ഞപ്പൊൾ ഉണ്ടായ — അപമാനഭയംഇപ്പഴും മനസ്സിനെ ദഹിപ്പിക്കുന്നു— ഭാവിപ്രത്യക്ഷം ൟമാസം ഒടുക്കം ഉണ്ടാവാനുള്ള വിചാരണക്കകച്ചെരിയിൽ പൊകുമ്പൊൾ ഉണ്ടാവുന്ന അയാളുടെ അസത്യവാദം എന്നെഇപ്പൊൾ തന്നെജ്വലിപ്പിക്കുന്നു— ഇത്യാദിസ്പഷ്ടംതന്നെ

താളിളക്കം
!Designed By Praveen Varma MK!