Contacts

കെരള ഭാഷാവ്യാകരണം

പാച്ചുമൂത്തത്

088. വിഷമം

വ്യാപാരം ശരിയല്ലാ എന്നഭംഗിയിൽ പറയുന്ന വാക്കെന്നൎത്ഥം—
ഉദാ— ബഹുവിസ്താരമുള്ള സൂൎയ്യവംശം എവിടെ അല്പവസ്തുക്കളിൽ പ്രവെശിക്കാനും ശക്തികൊറയുന്ന എന്റെ ബുദ്ധി എവിടെ എന്ന കാളിദാസർ രഘുവംശത്തിൽ പറയുന്നു ഇവിടെ വലിയവംശത്തെ പറയാൻ ആരംഭിക്കുന്നത ശരിയല്ലെന്നു വിനയം ഹെതുവായിട്ടു ഭംഗിയിൽ വാക്ക്യഭെദംകൊണ്ട പറയുന്നു— ഇതിന്മണ്ണം രാജാവിന്റെ കരത്തിലിരിക്കുന്ന വാള വെളു വെളെ യുള്ള കീൎത്തികളെ ജനിപ്പിക്കുന്നു ൟ പുരുഷൻ രക്ഷിക്കാനായി അധികാരം വാങ്ങീട്ട പ്രജകളെ ഭക്ഷിക്കുന്നു ഇത്യാദികളിലും ശരിയല്ലാത്ത വ്യാപാരമെന്നുള്ള അൎത്ഥം സംബന്ധിക്കുകകൊണ്ട വിഷമാലംകാര ലക്ഷണംചെൎക്കാം

താളിളക്കം
!Designed By Praveen Varma MK!