Contacts

കെരള ഭാഷാവ്യാകരണം

പാച്ചുമൂത്തത്

079. ചൊ— അതെങ്ങിനെ എല്ലാം

ഉ— സംസ്കൃതത്തിൽ നൂറ്റിലധികം അലങ്കാരങ്ങളുണ്ട അതുകളെ ചുരുക്കി ഭാഷയിൽ പ്രസിദ്ധങ്ങളായുള്ള ഇരുപത്തൊന്നു വിധങ്ങളാക്കി അതുകളിൽ മറ്റുപലതും ഉൾപ്പെ ടുത്താന്തക്കവണ്ണാം ലക്ഷണങ്ങൾക്കും നാമങ്ങൾക്കും സംസ്കൃതത്തിലെക്കാൾഅല്പം ഭെദപ്പെടുത്തി ഇരുപതൊന്ന അലങ്കാരങ്ങളാക്കി പറയുന്നു അതുകളുടെ നാമങ്ങളും ലക്ഷണങ്ങളും ഉദാഹരണങ്ങളും വാക്കായി താഴെ എഴുതുന്നു പല അലങ്കാരങ്ങൾക്കും ഉപമാനം ഉപമെയും സാധാരണധൎമ്മം ഉപമാവാചകം ഇങ്ങനെ നാല അംഗങ്ങൾ പ്രധാനങ്ങളാകുന്നു—

താളിളക്കം
!Designed By Praveen Varma MK!