064. ഇനിനിഷെധവ്യായന്തക്രിയക്ക ഉദാഹരണം
കൂടാ— അരുത— വെണ്ടഎന്ന— അവ്യയങ്ങൾ ഭൂതക്രിയയെ നിഷെധിക്കുന്നു ദുൎജ്ജനത്തൊടടുത്തുകൂടാ— പാവിയെകണ്ടുകൂടാ— അസത്യം പറഞ്ഞുകൂടാ— അന്ന്യായം ചെയ്തുകൂടാ— ഉപകാരം മറക്കരുത ഇത്യാദിവെണ്ടാ എന്നഅവ്യയത്തിന്നവകാര ലൊപംവരാം കൊടുക്കാണ്ട— കൊടുക്കവെണ്ട— ഇവിടെകൂടാഎന്നും അരുതെന്നും— വെണ്ടാഎന്നും അതിനൊട ചെൎന്ന പൂൎവക്രിയയെ നിഷെധിക്കുന്നു
ഇല്ലഎന്ന അവ്യയം മൂന്നുകാലത്തിൽ ക്രിയകളെയും നിഷെധിക്കും എന്നാൽ ഭാവിപ്രത്യയം ചെൎക്കുംപൊൾ — ഉ — എന്ന ഭാവിപ്രത്യയത്തിന്ന ലൊപവും ഇല്ലഎന്നതിന്റെ ഇകാരത്തിന്ന ഒ ആദെശവും വരുത്തണമെന്ന വിശെഷം അതാതഗണ വിശെഷങ്ങളും ക്രമമായി വരും
ഉദാഹരണം— തന്നില്ലാ— തരുന്നില്ലാ— തരൊല്ലാ— അയച്ചില്ലാ— അയക്കുന്നില്ലാ— അയക്കൊല്ലാ— കൊടുത്തില്ല— കൊടുക്കുന്നില്ലാ— കൊടുക്കൊല്ലാ— പറഞ്ഞില്ലാ— പറയുന്നില്ലാ തൊടുന്നില്ലാ— തൊടൊല്ലാ— വിറ്റില്ലാ— വിൽക്കുന്നില്ലാ— വിൽകൊല്ലാ— ഇത്യാദിതന്നീല വരുന്നീലാ— എന്നും പക്ഷാന്തരമായിട്ട
കവനത്തിൽ അധികമായി നടപ്പുണ്ട ഇല്ല എന്നതിന്ന ൟലഎന്നു ആദെശം വരുത്തുകയാകുന്നു
ഉദാ— കണ്ടീല— ഞാനഹൊ— ഭവിഷ്യൽ ക്രയാ നിഷെധത്തുങ്കൽ ആതെ— ആണ്ട— എന്ന ക്രിയാനാമത്തിനുമെൽ അവ്യയംചെരും
ഉദാ— പഠിയാതെ മൂഢനാകുന്നു പഠിക്കാണ്ട്മൂഢനാകുന്നു പലിശകൊടുക്കാതെ കടം വൎദ്ധിപ്പിക്കുന്നു കൊടുക്കാണ്ട്— ഉത്തരംപറയാതെതൊറ്റു പറയാണ്ട— വെലചെയ്യാതെ കളയുന്നു ചെയ്യാണ്ട— ഇത്യാദി കണ്ടെ എന്ന കൂട്ടീട്ടുമാവാം പഠിക്കാതെകണ്ട കൊടുക്കാതെ കൊണ്ട ഉംഎന്നഭാവിപ്രത്യയാന്തത്തിന്ന മെലൊ വെറെഭൂതക്രിയാനാമത്തിന്ന മെലൊ അപ്പൊൾ എന്ന അവ്യയം സമാസിക്കുമ്പൊൾ ആദി അകാരത്തിന്നു ലൊപംവരണം കാണുമ്പൊൾ പറയാം തരുമ്പൊൾ വാങ്ങാം തരുന്നെ ൟതരും സമയംതരും കാലംഎന്നുമാവാം ഭൂതക്രിയാനാമത്തിൽ ഉദാ— കണ്ടപ്പൊൾ സന്തൊഷമായി വന്നപ്പൊൾ അറിഞ്ഞു ചതിച്ചപ്പൊൾ വിഷാദിച്ചു വലഞ്ഞപ്പൊൾ രക്ഷിച്ചു പാൎത്തപ്പൊൾ സുഖമായിരുന്നു ഇത്യാദി അതാതഗണ പ്രത്യയാംഗ സഹിതമായി ചെൎക്കണം