Contacts

കെരള ഭാഷാവ്യാകരണം

പാച്ചുമൂത്തത്

034. ചൊ— വിഭക്തികൾ ഏതെല്ലാം—

ഉ— നാമങ്ങൾക്കു ക്രിയയൊടു സംബന്ധത്തുങ്കൽ കൎത്തൃകൎമ്മാദികാരക വിശെഷത്തെ പറയുന്ന പ്രഥമാദി സപ്തമ്യന്തം ഏഴു പ്രത്യയങ്ങളുമാകുന്നു. പ്രഥമെക്ക സംബോധനമെന്ന പ്രയൊഗ ഭെദവുമുണ്ട സംബൊധന സഹിത പ്രഥമാദി സപ്ത വിഭക്തികളെ താഴെ എഴുതുന്നു.
പുല്ലിംഗത്തിൽ അകാരാന്ത നാമങ്ങൾക്കുസപ്തവിഭക്തി വചനം ചെൎക്കുന്ന പ്രകാരം താഴെപറയുന്നു ഇതുകളിൽപ്രഥമാമുഖ്യവിഭക്തിയാകകൊണ്ട പ്രഥമാന്തത്തൊടുകൂടെ അന്ന്യവിഭക്തി ചെൎക്കുന്നതുമുണ്ട
pachu24
ഏഴുവിധംവഭാഗംഹെതുവായിട്ടഏഴിനും വിഭക്തിയെന്നുംപെരുണ്ട—പ്രഥമ വിഭക്തി— ദ്വിതീയവിഭക്തിഇത്യാദി അകാരാന്തം സ്ത്രീലിംഗം ദുൎല്ലഭം‌തന്നെ സംസ്കൃത ദാര ശബ്ദത്തിന്ന ഭാഷയിൽ ദാരങ്ങൾ—ദാരങ്ങളെ ഇത്യാതി പുന്നപുംസകം പൊലെ— സ്ത്രീലിംഗം അകാരാന്തം ഇത, അകാരാന്തമാക്കി ചൊല്ലുന്നത സം‌പ്രദായം
അകാരാന്തം ഇത— അകാരാന്തമാക്കി ചൊല്ലുന്നത സം‌പ്രദായം
സ്ത്രീലിംഗം
ഇതിന്മണ്ണം—ഭാൎയ്യാ—ബാലാ— ഇത്യാദി—മാതാ—കൊതാ— ഇങ്ങനെസ്ത്രീകളെ പറയുന്നഭാഷാശബ്ദങ്ങൾക്ക ബഹുവചന പ്രത്യത്തുംകൽ—കൾഎന്നും വരുമെന്നുമാത്രം ഭെദമുണ്ടഅതിനാൽമാതമാർ മാതകൾ— മാതമാരെ—മാതകളെ— മാതമാരിൽ— മാതകളിൻ— ഇങ്ങനെ അല്പംഭെദംവരു—
അകാരാന്തം— പുന്നപുംസകം
ഇതിന്മണ്ണം, സിംഹം, ജലം, വചനം, മാനസ ഇത്യാദി
അകാരാന്തം സ്ത്രീനപുംസകം കൊണ്ടെന്നൊഴിച്ചുള്ള ദ്വിതിയാ ദ്യെകവചന വിഭക്തികൾക്ക— യ്— എന്ന ആദ്യാഗമംവരും
ഇതിന്മണ്ണം— പുര, തല, എല, വാഴ, വാക, വാട, മെത്ത, ദയ, പായ, കിടക്ക, ഇത്യാദി നപുംസകത്തിൽ അകാരാന്തം,ഇകാരാന്തം, ഉകാരാന്തം, വ്യഞ്ജനാന്തം, ഇതുകൾക്ക, ദ്വിതീയ, പ്രഥമപൊലെ തന്നെ പ്രയൊഗിക്കയും ആവാം. അതുതന്നെ മുഖ്യമായി നടപ്പാകുന്നു. ഉദാ—
മാല, വാങ്ങി, കിണ്ടി, എടുത്തു, ചക്കക്കുരുതിന്നു, പാലുകുടിച്ചു, മൊരുകൂട്ടി, വാക്ക്,കെട്ടു, ഇതിന്മണ്ണം മാലകൾ,വാങ്ങി,ഇത്യാദി ബഹുവചനവും, ആവാം. മാലയെവാങ്ങി, മാലകളെവാങ്ങി, വാക്കിനെക്കെട്ടു, വാക്കുകളെക്കെട്ടു, ഇങ്ങനെയും പക്ഷാന്തരമായി വിരൊധമില്ലാ.
ഇകാരാന്തത്തിന്ന പുല്ലിംഗത്തിലും സ്ത്രീലിംഗത്തിലും, നപുംസകലിംഗത്തിലും, പ്രത്യയങ്ങളും, യൊജനയും, സ്ത്രീനപുംസക, അകാരാന്തത്തിലെപൊലെയാകുന്നു ൟകാരാന്തം കാളീ,ഇത്യാദിയും സംസ്കൃതത്തിൽ, ന,കാരാന്തമായ, കരീ, ഇത്യാദിയും ഭാഷയിൽ, ഇകാരാന്തമാകുന്നു, ശ്രീ, സ്ത്രീ, ഇത രണ്ടും ൟകാരാന്തമായിതന്നെ ഉച്ചരിക്കപ്പെടുന്നു, വിഭക്തികൾ, ൟകാരാന്തത്തിന്നും ഇകാരാന്തത്തിന്നും സമംതന്നെ
ഉദാഹരണം
ഉകാരാന്തം പുല്ലിംഗം പ്രഥമൈകവചനം നാമം‌തന്നെസംസ്കൃതം അനുസരിച്ചു സംബുദ്ധിയും നടപ്പുണ്ട
ആദിത്യനെ പറയുന്ന ഭാനുശബ്ദം വിഷ്ണു— ഇത്യാദിയും— കൊന്തു— ചാത്തു— പപ്പു— ഇത്യാദി ഭാഷാശബ്ദങ്ങളും ഇതിന്മണ്ണംതന്നെ രശ്മിയെപറയുന്നു— ഭാനുശബ്ദംമുൻ പറഞ്ഞപ്രകാരത്തിൽ നപുംസകലിംഗ മാകുന്നു—
ഉകാരാന്തം സ്ത്രീലിംഗം
സുഭ്രുഇത്യാദി സംസ്കൃതത്തിൽ ഊകാരാന്തമായുള്ളത ഭാഷയിൽ ഉകാരാന്തമായിപറയും അതിനാൽ—സുഭ്രു—സുതനു—വരൊരു— ഇത്യാദിസംസ്കൃതഭെദങ്ങളും മാതു— പൊന്നു—ഇത്യാദി ഭാഷകളും സ്ത്രീയെപറയുന്നതാകകൊണ്ട സ്ത്രീലിംഗങ്ങളാകുന്നു ഇതുകൾക്കരണ്ടവിധം ആവാം പ്രയൊഗരീതിമുമ്പിൽ പറഞ്ഞതിനാൽ ഉദാഹരണം ചുരുക്കുന്നു—
ഉദാഹരണം
സുഭ്രു—സം— ഏ— വാഗമം— ഹെ— സുഭ്രുവെ— ഇനാഗമസഹിതവും ആവാം സുഭ്രുവിൽ— സുഭ്രുവിങ്കൽ —ഇതിന്മണ്ണം എല്ലാഏകവചനവും രണ്ടുവിധംവരും സുഭ്രുക്കൾ— സുഭ്രുമാർ— പൊന്നുക്കൾ— പപൊന്നുമാരെ— സുഭ്രുക്കളെ— സുഭ്രുമാരെ—ഇത്യാദി ബഹുവചനവുംരണ്ടവിധം
വായു, മെരു. ഹനു, ഇത്യാദി പുംനപുംസകങ്ങൾക്കും ധെനു— തനു— പാറു— പരു— കരു— ഇത്യാദി സ്ത്രീനപുംസകങ്ങൽക്കും— സ്ത്രീലിംഗത്തിൽപറഞ്ഞവണ്ണം ഏകവചനംരണ്ടുവിധമാവാം— ബഹുവചനമെല്ലാം മുൻപറഞ്ഞപക്ഷംതന്നെ വായു— വായുക്കൾ— വായുവെ— വായുവിനെ— വായുക്കളെ— വാറയുക്കളിൽനിന്ന— ഹനുക്കളിൽ ധെനുക്കൾക്കായി ക്കൊണ്ട പരുവെ— പരുവിനെ— പരുക്കളെ— പരുക്കളിൽ— ഇത്യാദി നപുംസകത്തിൽ ദ്വിതീയപ്രഥമപൊലെ എന്നമുൻപിൽ എഴുതീട്ടുണ്ട— ദുൎവായുനീക്കണം— കുരുപൊട്ടിക്കണം— ഗുരുശബ്ദത്തിനും സംസ്കൃതത്തിൽ— ഋകാരാന്തവുംഭാഷയിൽഅകാരാന്തവും ആയ— പിതാ,മാതാ— എന്നശബ്ദം രാജാശബ്ദം ഇങ്ങനെ ചിലതുകൾക്കും അല്പംഭെദമുള്ളതപറയുന്നു— ഗുരുശബ്ദത്തിന്നഏകവചനം ശംഭുപൊലെതന്നെ പിതാ— ഇത്യാദിക്ക, വ് എന്നപ്രഥമൈക വചനംവരും പിതാവ— മാതാവ— രാജാവ— തൽസഹിതം— ഏ ഇത്യാദിസംബൊധനദ്വിതീയഇത്യാദിഊഹിക്കണം അല്ലൊയൊ മാതാവെ— രാജാവെ— ഇനാഗമസഹിതം,പിതാവിനെ— രാജാവിനെ— തത്സഹിതം— മാതാവെ രാജാവെകണ്ടുഎന്നും ആവാം പിതാവിൽ— പിതാവിങ്കൽ— രാജാവിൽ— രാജാവിങ്കൽ ഇത്യാദി ഊഹിക്കണം— ഇതിൽദ്വിതീയ— ൨ാം പക്ഷം കവനങ്ങളിലെ അധികംനടപ്പൊള്ളു— ഇതുകൾക്കബഹുവചനത്തുംകൽ— ദ്വിത്വം‌അന്ത്യാഗമമായിവരും ഗുരുക്കൾ— ഗുരുക്കന്മാർ— പിതാക്കൾ— പിതാക്കന്മാർ— രാജാക്കൾ— രാജാക്കന്മാർ— ഇത്യാദി ആദ്യപക്ഷം കവിതയിൽ തന്നെഅധികം— മാതൃ— പിതൃ— ശബ്ദങ്ങൾക്കമനുഷ്യരല്ലാത്ത അൎത്ഥത്തുംകൽ ബഹുവചനം ഋകാരാന്തത്തിൽ തന്നെവരും ഏഴുമാതൃക്കൾ പിതൃക്കൾക്ക ശ്രാദ്ധം— ഇത്യാദിഭ്രാതാവ— ഇത്യാദിയും ഇപ്രകാരംതന്നെ
ഇനി വ്യഞ്ജനാന്തങ്ങൾ ഉദാഹരിക്കപ്പെടുന്നു
ഇതപ്രായെണ നപുംസകങ്ങൾആകുന്നു. വാക്ക് സന്ധിയിൽ പറഞ്ഞ—ഉ— ആഗമസഹിതം—കൾ— വാക്കുകൾ— ഇനാഗമസഹിതം വാക്കിനെ വാക്കുകളെ വാക്കിനാൽ വാക്കുകളാൽ ഇത്യാദി— മാപ്പിളമാർ മുതലായ ചിലൎക്കഔതെപ്പ് — ഇത്താക്ക് — ചെലെസ്സ് — ഇത്യാദിയും ആ ഇ് — ഇത്യാദിചില നാമങ്ങളും പുരുഷന്മാരെ പറയുന്നതിനാൽ പുല്ലിംഗങ്ങളുള്ളതും ഒന്നുപൊലെതന്നെ— ഔതെപ്പിനെ ഔതെപ്പുകളെ ആളിനെ—ആളുകളെ— ആളിൽ— ആളുകളിൽ ഇത്യാദി— അച്ച് കളിൽ മഞ്ഞ് — മഞ്ഞുകളെ— മഞ്ഞുകളിൽ— കാട— കാടുകളെ— വീട് — വീട്ടിൽ— നാട്ടിൽ ഇത്യാദിക്ക— ഇകാരാദിപരമായാൽ ദ്വിത്വം— കൂടിവരും— കണ്ണ്— കണ്ണുകൾ— വിത്ത്—വിത്തിനെ—വിത്തുകളെ— വിത്തിൽ— തെന്— തെനുകൾ— തെനിൽ—തെനുകളിൽ— മിന്ന് —മിന്നുകളിൽ—ഏപ്പ് ഏപ്പുകളിൽ— കയ്യ്— കയ്യുകൾ— കാല്— കാലുകൾ—പാവ് — പാവുകൾ— കാശ്— കാശുകൾ— ലെസ്സ് —ലെസ്സുകൾ—വാള് — വാളുകൾ—താഴ്— താഴുകൾ ഇത്യാദിസപ്തവിഭക്തിക്കളിലും മുൻ പറഞ്ഞക്രമംതന്നെ— ആൽകൊണ്ട ഇത്യാദിഭെദങ്ങളിൾ ഒരുവിധംതന്നെ ചിലരപറയുന്നു വ്യഞ്ജനാന്ത പുല്ലിംഗവും അല്പഭെദം ഉണ്ട അതുകൾ ബഹുത്വത്തുങ്കൽ വ്യഞ്ജനാന്തത്തിൽ അൻ— എന്ന അന്ത്യാഗമം ചെൎത്ത മാഗമ സഹിത മായ അർ പ്രത്യയം വെണം—
സൎവനാമ ശബ്ദങ്ങൾക്കെ ഭെദം
പുല്ലിംഗം
സ്ത്രീ
നപുംസകം
ഇത്യാദി അകാരാന്തം പൊലെ തന്നെ അവർ എന്നഅന്തത്തിൽ വരുന്നശബ്ദങ്ങൾക്ക പുല്ലിംഗവും സ്ത്രീലിംഗവും ഒരുപൊലെ, ഒട്ടൊഴിയാതെയുള്ളവർ— ഒന്നൊഴിയാതെയുള്ളവർ ഇത്യാദി ബഹുവചനമെവരും
എന്ത— ഏത— എന്തിന്ന— എന്തിൽ— ൟശബ്ദം ബഹ്വാൎത്ഥത്തിന്നും സംബന്ധിക്കും ൟ സാമാനങ്ങൾ എന്തല്ലാം— ഏതല്ലാം—കാൎയ്യങ്ങൾ എന്ത ഇവർ ഏത ഇത്യാദി
ഒന്നുമുതൽ സംഖ്യകൾക്കും ഏകവചനം‌മാത്രംമതി— ഏക— ദ്വി—ബഹ്വാദ്യൎത്ഥങ്ങളെ അതാതനാമം തന്നെപറയും ഒന്ന— ഒന്ന— ഒന്നിനെ— ഒന്നിനാൽ— ഒന്നിന— ഒന്നിൽനിന്ന— ഒന്നിന്റെ ഒന്നിൽപാതി— ഒന്നുമുതലയ സംഖ്യാശബ്ദങ്ങൾ സ്വഭാവെന നപുംസകങ്ങളാകുന്നു— സ്ത്രീ പുരുഷാദി വിശെഷ്യത്തെ അനുസരിച്ചാൽ അതിന്റെ ലിംഗമാവും എങ്കിലുംശബ്ദം സമംതന്നെ— നാലുപുരുഷന്മാർ— നാലുസ്ത്രീകൾ— നാലുവസ്തുക്കൾ—
രണ്ട— രണ്ട— രണ്ടുകൊണ്ട— രണ്ടിൽ— ഇത്യാദി
എത്ര— അത്ര —ഇത്യാദികൾ— അളവ— തൂക്കം— മുതലായ പരിമാണഭെദത്തെ ചൊദിക്കുന്ന ശബ്ദങ്ങളാകുന്നു— ഇതുകൾക്കും ഏകവചനം തന്നെ ആകുന്നു—
ഉദാഹരണം
എത്രപറ— എത്രതുലാം— എത്രമൊഴം— എത്ര കൊണ്ട— എത്ര തെകയും— എത്രയിൽ പാതി— അത്രകൊടുക്കണം ഇത്യാദി—
ഉദ്ദിഷ്ട നാമങ്ങൾക്ക ഭെദം
ബഹുവചനൽ പുല്ലിംഗത്തിന്നും സ്ത്രീലിംഗത്തിനും ഒരുപൊലെ—
ഉദാഹരണം
ഇത്യാദി
ഇതിന്മണ്ണം
പക്ഷാന്തരത്തിൽ ബഹുവചനം ഏകവചനം പൊലയും ആവാം—
ഉദാ— പൂക്കൾകൊണ്ടു വരണം അതിൽകരട അരുത ഇത്യാദി
സംസ്കൃതത്തിലുള്ള യുഷ്മ ച്ശബ്ദത്തിന്റെ അൎത്ഥമായ നീ— എന്നും അസ്മ— ച്ശബ്ദത്തിന്റെഅൎത്ഥമായ ഞാൻ— എന്നും ഉള്ളതിന്റെ വിഭക്തികളെ ചെൎക്കുന്നു— ഇതിനും ഉദ്ദിഷ്ടനാമങ്ങൾക്കും സംബൊധനമില്ല—
npachu49
നെന്നെക്കൊണ്ട— നിങ്ങളെക്കൊണ്ട— നിന്നിൽ— നിങ്ങളിൽ— ഇങ്ങനെ പൂൎവ്വക്രമംതന്നെ
(ഞൻ)
നാമം— ഞ— എന്നാകുന്നു— ഇതിന്നുപ്രഥമ‌ഒഴിച്ചുള്ള ഏകവചനത്തിൽ എൽ— എന്നആദെശംവരും
npachu50
ദ്വിത്വം
എന്നാൽ—എന്നെക്കൊണ്ട—ഞങ്ങളാൽ— ഞങ്ങളെക്കൊണ്ട— എന്നിൽ— ഞങ്ങളിൽ ഇത്യാദി പൂൎവ്വക്രമം തന്നെ
വലിയ‌ആൾ പറയുമ്പൊൾ അസ്മദൎത്ഥശബ്ദത്തിന്ന ബഹുത്വത്തുംകലെപൊലയുംഅതിന്ന ഏകവചന പ്രത്യയാന്തമായിട്ട താഴെ ഉദാഹരിക്കുന്നു— സൎവ്വാദെശങ്ങളും പ്രത്യെകം വരും
ഉദാ— നാം— നമ്മെ— നമ്മൊട— നമ്മാൽ— നമ്മെക്കൊണ്ട— നമ്മൊടുകൂടെ— നമുക്ക— നമുക്കായിക്കൊണ്ട— നമ്മിൽനിന്ന— നമ്മെക്കാൾ— നാംഹെതുവായിട്ടു— നമുക്ക— നമ്മുടെ— നമ്മിൽ എന്നഭെദം പ്രത്യയത്തൊടുകൂടി സൎവ്വാദെശത്തുങ്കൽഅവയവവിചാരംവെണ്ടാ—
നീയും— ഞാനും— എന്നൊ— നിങ്ങളും— ഞങ്ങളും— എന്നൊ— നീയും— ഞങ്ങളുമെന്നൊ നിങ്ങളും— ഞാനുമെന്നൊ— അൎത്ഥംവിചാരിച്ചാൽ— ഞ— എന്നതിന്നു ബഹുവചനം പ്രത്യയങ്ങളിൽ— നമ്മ— എന്ന ആദെശം— വരും അർബഹുവചന പ്രത്യയവും വരും ഇതിന്നഏകവചനം അസംഭവമാകുന്നു— ശെഷം പൂൎവ്വവൽആകുന്നു—
ഉദാ—നമ്മൾ— നമ്മളെ— നമ്മളാൽ— നമ്മളെക്കൊണ്ട— നമ്മളിൽ— നിന്ന— നമ്മുടെനമ്മളിൽവച്ച— ഇപ്രകാരം ഭാഷയിൽ പ്രഥമാദിവിഭക്ത്യന്തങ്ങൾ ഉദാഹരിക്കപ്പെട്ടു—
കപനങ്ങളിൽ സംസ്കൃതവിഭക്തി കളെയും ചെൎച്ചപൊലെ പ്രയൊഗിക്കാം ചിത്തെവസിക്കുന്നു മാധവൻസൎവദാ— മാൎഗ്ഗെണചെന്നാൽ പിഴക്കയില്ലെതുമെ— അംബരാദാഗത്യ— നാരദമാമുനി— ഇത്യാദി ഇതുകളിൽ— ങി— ടാ— ങസി— ഇപ്രത്യയങ്ങളും തദാദെശങ്ങളും സംസ്കൃതവ്യാകരണം കൊണ്ടറിയണം

താളിളക്കം
!Designed By Praveen Varma MK!