Contacts

കെരള ഭാഷാവ്യാകരണം

പാച്ചുമൂത്തത്

027. ചൊ— പ്രത്യയംഎന്ത

ഉ— നാമത്തിന്റെയൊ ധാതുവിന്റെയൊ മെൽ ഇരുന്ന അൎത്ഥഭെദത്തെ പറയുന്ന വൎണ്ണഭെദമാകുന്നു സ്വഭാവം എന്നുള്ള അൎത്ഥത്തെ പറയുന്നതിന്ന സംസ്കൃതത്തെ അനുസരിച്ചു ത്വം— ത— യ— എന്നമൂന്നുവിധംപ്രത്യയംവരുന്നു—
ഉദാ— മൂഢത്വം— മൂഢത—മൌഢ്യം—സാധുത്വം—സാധുത—ക്രൂരത്വം—ക്രൂരത—ക്രൌൎയ്യം—ധീരത്വം—ധീരത—ധൈൎയ്യം—വിഢ്ഢിത്വം— ഭൊഷത—പ്രസിദ്ധാൎത്ഥത്തുങ്കലും ഉള്ളവൻ എന്ന അൎത്ഥത്തുങ്കലും കാരപ്രത്യയവും— യൻ പ്രത്യയവും—അൻപ്രത്യയവും— ഇകൻപ്രത്യയവും വരും—പാട്ടുകാരൻ— വെലക്കാരൻ—ഏഷണിക്കാരൻ— യൻപ്രത്യയത്തിന്നു— മലയൻ—മടിയൻ ചതിയൻ— അൻപ്രത്യയത്തിന്ന ഗുണവാൻ— ബുദ്ധിമാൻ— ഇകൻപ്രത്യയത്തിന്ന— ധനികൻ—ഇവിടെ അകാരാന്തത്തിൽ അൻപ്രത്യയത്തിന്ന— വ— ആദ്യാഗമവും ഇകാരാന്തത്തിൽ പ്ര്യത്യയത്തിന്ന മ— ആദ്യംഗമവും കൂട്ടണം—ഗുണി— ധനി— ഇത്യാദി സംസ്കൃതസശബ്ദംതന്നെ കാൽ അര— ഉരി— നാഴി— ഇടങ്ങഴി— ഇങ്ങനെയുള്ള സംഖ്യാനാമങ്ങൾക്കവീതംഎന്നൎത്ഥത്തുങ്കൽ ശെ എന്ന പ്രത്യയം വരും.
ഉദാ— കാൽശെ രൂപാ കൊടുക്കണം കാക്കാൽശെ— അരക്കാൽശെ—മുക്കാൽശെ— നാഴിശ്ശെ— മുന്നാഴിശ്ശെ— ഉരിശ്ശെ— ഇത്യാദി.
വൎണ്ണത്തെ പറയുംപൊൾ സംജ്ഞയായി കാരപ്രത്യയം വെണം—
ര എന്നതിന്നമാത്രംഇഫപ്രത്യയമാണവെണ്ടത— അകാരം— ആകാരം— കകാരം— ഖകാരം യകാരം— രെഫം—ഇത്യാദി—സംസ്കൃതപ്രയൊഗത്തിൽ ദശരഥപുത്രൻ—ദാശരഥി — ഇന്ദ്രനെ സംബന്ധിച്ചത ഐന്ദ്രം ഇത്യാദി പലവിധംവരും—

താളിളക്കം
!Designed By Praveen Varma MK!