017. ചൊ— സന്ധി എത്രവിധം
ഉ— ലൊപസന്ധി എന്നും ആഗമസന്ധി എന്നും ആദെശസന്ധിയെന്നും മൂന്നുവിധമാകുന്നു— സന്ധിയിൽ ലൊപം വരുന്നെടത്ത ലൊപ സന്ധിയാകുന്നു— അകാരത്തിന്നസ്വരം മെൽവരുമ്പൊൾ ലൊപംവരാം പ്രഥമൈക വചനത്തിൻമെൽ വരുമ്പൊൾ ലൊപംവെണം ഇതിന്മണ്ണം പദാവയവങ്ങളിലെവിധിയെല്ലാം നിത്യംതന്നെആകുന്നു അകാരലൊവത്തിന്നു—
ഉദാഹരണം— പല—എടത്തും— എന്നകൂട്ടി ചെൎക്കുംപൊൾ ലകാരത്തിന്റെ മെൽ ഉള്ള അകാരത്തിന്ന ലൊപംവന്ന പലെടത്തും എന്നുവരുന്നു ശബ്ദത്തിന്നലൊപം എന്നാൽകെൾക്കാതെ ഭവിക്കുകയാകുന്നു— ഇതിന്മണ്ണം, അല്ല. എടൊ— അല്ലെടൊ— ഇല്ല— ഏതും— ഇല്ലേതും— ഇതുകളിൽ പക്ഷാന്തരത്തുങ്കൽ മെൽ പറയുന്ന ആഗമസന്ധിയും ആദെശ സന്ധിയും വരാം—
ഉദാഹരണം— പലയടം— പലേടം— അല്ല— യെടൊ— അല്ലെടൊ—ഇങ്ങനെ രണ്ടൊ അധികമൊ വിധം വരുന്നെടത്ത പക്ഷാന്തര വിധിയെന്നുപറയും—പ്രഥകൈവചനത്തിൽ— രാമ— അൻ— രാമൻ—എകാരലൊപത്തിന്ന— ഉദ— വാ— എടാ— വാടാ— പൊഎടാ— പൊടാ ഇത്യാദി