Contacts

മലയാള വ്യാകരണസംഗ്രഹം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

43. ക്രിയാന്യൂനം

നാമങ്ങൾകൊണ്ടു പൂൎണ്ണമാകുന്ന അപൂൎണ്ണക്രിയകൾ അല്ലാതെ, ക്രിയകൾകൊണ്ടു പൂർണ്ണമാകുന്ന അപൂൎണ്ണക്രിയകളും ഉണ്ടു.

ഉ-ം. അവൻ വരുന്നുണ്ടു, ഞാൻ വിട്ടുപോയി, നീ കളിപ്പാൻ വരുമോ. ഇവയിൽ വരുന്നു എന്ന വൎത്തമാനം പൂൎണ്ണമല്ല, അതു ഉണ്ടു എന്ന ക്രിയയാൽ പൂണ്ണമായി. അപ്രകാരം വിട്ടു എന്ന ഭൂതം പോയി എന്ന ക്രിയയാലും, കളിപ്പാൻ എന്ന ഭാവി വരും എന്ന ക്രിയയാലും പൂൎണ്ണമായി ഈ വിധം ഉള്ളവറ്റിന്നു ക്രിയാന്യൂനം എന്നു പേർ. ആയതുകൊണ്ടു 44.

ക്രിയാന്യൂനങ്ങൾ മൂന്നു വിധം: വൎത്തമാനം, ഭൂതം, ഭാവി.

താളിളക്കം
!Designed By Praveen Varma MK!